ലൈബീരിയൻ വിദേശകാര്യ മന്ത്രിക്കൊപ്പം ജയശങ്കർ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംഭവം

ഐക്യരാഷ്ട്രസഭ: ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച പാകിസ്താൻ മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടിനൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ‘പാകിസ്താനിൽ ഭീകരവാദത്തിന് പിന്തുണ നൽകുന്നത് നിങ്ങളുടെ സർക്കാർ എന്ന് അവസാനിപ്പിക്കും?’ എന്നു ചോദിച്ച പാകിസ്താൻ മാധ്യമപ്രവർത്തകനോട് ‘ഒരു ഭീകരവാദ രാജ്യമാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്’ എന്നായിരുന്നു ജയ്ശങ്കറിന്റെ തിരിച്ചടി.
ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്സൊലോ ന്യായന്തിക്കൊപ്പം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞദിവസം യു.എൻ. ആസ്ഥാനത്തെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനോട് ‘ഭീകരവാദികൾക്ക് അഭയം നൽകുന്നത് എന്ന് അവസാനിപ്പിക്കു’മെന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.
Content Highlights: External Affairs Minister S Jaishankar delivered a stern response to a Pakistani journalist who questioned India on terrorism at the UN headquarters, stating that a terrorist country was asking him that question.
Published: 26 Sept 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented