ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ പരിഹരിച്ചതായി ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ സമയോചിതമായ ഇടപെടൽ കാരണം 3 കോടി ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തിൽ അറിച്ചതായി ട്രംപ് എടുത്തുപറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

To advertise here,

രാജ്യങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ, വ്യാപാരം, താരിഫുകൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം സമാധാന കരാറുകളിൽ എത്തിയത്. ഈ സമാധാന ശ്രമങ്ങൾക്ക് ശേഷം കരാറിലേർപ്പെട്ട ഭൂരിഭാഗം രാജ്യങ്ങളുടെയും നേതാക്കൾ തനിക്ക് നന്ദിക്കത്തുകൾ അയച്ചതായും ട്രംപ് വ്യക്തമാക്കി.

റഷ്യയുടെയും യുക്രൈന്റെയും നേതാക്കളുമായി അടുത്തബന്ധമുണ്ട്. ആളുകൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ തന്നെ ആ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.