
ക്ലാസ് റൂമില്‍ വേണം തുല്യതയും ജനാധിപത്യവും; ഇത് അധ്യാപകര്‍ക്ക് ആത്മവിമര്‍ശനത്തിന്റെ സമയം - അഭിനനന്ദ് കെ.കെ
വിദ്യാഭ്യാസത്തിന്റെ പ്രായോഗിക പരിണതഫലങ്ങളെക്കുറിച്ച് അധ്യാപകര്‍ നിരന്തരം സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കേണ്ട സാഹചര്യമാണിത്. കൂടുതല്‍ ജനാധിപത്യപരമായും തുല്യതാമനോഭാവത്തോടെയും, ഉത്തരവാദിത്വത്തോടെയും അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം ഇടപ്പെടുന്ന രൂപത്തില്‍ ക്ലാസ്സ്മുറികളിലെ അന്തരീക്ഷം മാറണം.

അധ്യാപനം കലയും ശാസ്ത്രവുമാണ്, വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രം- ഋത്വിക് എം രമേഷ്
അധ്യാപനം എന്നത് ശാസ്ത്രവും കലയും ആണ് എന്നൊക്കെ സാധാരണ പറയാറുണ്ട്.. ഇന്നുകളുടെ ശാസ്ത്രത്തിന് നാളെകളില്‍ പരിണാമം സംഭവിക്കാറുണ്ട്. എന്നാല്‍ അധ്യാപനം എന്ന ശാസ്ത്രം തുടങ്ങിയിടത്ത് തന്നെ മാറ്റമില്ലാതെ നില്‍ക്കുകയാണ്. അധ്യാപകന്‍ നിര്‍ണയ കേന്ദ്രമാവുകയും വിദ്യാര്‍ഥികള്‍ കേവലം പിന്തുടര്‍ച്ചക്കാരായി ഒടുങ്ങി പോവുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി മാറുന്നുണ്ട് വിദ്യാഭ്യാസം

അധ്യാപനം എത്തിക്കല്‍ അഥവാ ധാര്‍മിക മാനത്തിനപ്പുറത്ത്, ടെക്‌നിക്കല്‍ അഥവാ സാങ്കേതിക മാനത്തില്‍ ഒതുങ്ങിപ്പോവുന്നുണ്ട്. കുട്ടികളെ കൂടി ചേര്‍ത്ത് നിര്‍ത്തി അധ്യാപകന്റെ ചിന്തകളെയും അറിവിനെയും കുട്ടിയുടെ ചിന്തകളോടും അവരാര്‍ജിച്ച രാഷ്ട്രീയത്തോടും ചേര്‍ത്ത് നിര്‍ത്തി സമന്വയിപ്പിച്ച് അവതരിപ്പിക്കുമ്പോഴാണ് അധ്യാപനവും വിദ്യാഭ്യാസവും പൂര്‍ണതോതില്‍ കലയും ശാസ്ത്രവുമാവുന്നത്.
ബഹുമാനം ഭയത്തില്‍ നിന്ന് ഉണ്ടാകേണ്ടതല്ല; അധ്യാപകരെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്ന കാലം മാറി - അഭിസൂര്യ . ബി
മാറുന്ന ലോകത്ത് മാറ്റം എന്നത് അനിവാര്യമായ ഘടകമാണ്. അതില്‍ ആദ്യം മനസ്സിലാക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റം സാധ്യമാകൂ എന്ന വസ്തുതയാണ്. വിദ്യാര്‍ഥികള്‍ക്ക് മാറ്റത്തിന് വഴി തെളിക്കേണ്ടവരാണ് അധ്യാപകര്‍. മാറ്റങ്ങളെ ആദ്യം ഉള്‍ക്കൊള്ളേണ്ടതും അവരാണ്. വ്യക്തിയോടും സമൂഹത്തോടുമുള്ള സമീപനവും കാഴ്ചപ്പാടും രൂപീകരിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വലുതാണ്. അധ്യാപനരീതി ഇതില്‍ പ്രധാനവുമാണ്.

അധ്യാപകരെ കണ്ടാല്‍ മുട്ടുവിറച്ച് നില്‍ക്കേണ്ട കാലം കഴിഞ്ഞു. ബഹുമാനം എന്നത് ഒരിക്കലും ഭയത്തില്‍ നിന്ന് ഉണ്ടാവേണ്ട ഒന്നല്ല. നല്ല സ്വഭാവഗുണങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അധ്യാപകര്‍ക്ക് എക്കാലവും ബഹുമാനം ലഭിക്കുന്നുണ്ട്. കുട്ടികളുടെ കഴിവ് മനസിലാക്കി അവരെ അതിലേക്ക് വഴിതിരിച്ചുവിടാന്‍ പോന്ന അധ്യാപന രീതി നിര്‍ഭാഗ്യവശാല്‍ ഇന്ന് വിരളമാണ്. കുട്ടിയുടെ കഴിവ് പലപ്പോഴും തരിച്ചറിയാനാവുക അധ്യാപകര്‍ക്കാണ്. അത് മനസ്സിലാക്കി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ഭാവിയില്‍ അത് മറ്റൊരു മാറ്റത്തിന് തന്നെ ഇടയാക്കിയേക്കാം
വേര്‍തിരിവ് കാണിക്കാതെ എല്ലാവരോടും ഒരുപോലെ സ്‌നേഹവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന ആഗ്രഹത്തോടെ എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍ നേരുന്നു
മാറണോ അധ്യാപനം - എമേഴ്സന്‍ കിഴുപ്പിള്ളിക്കര
സോഷ്യല്‍ മീഡിയ ഏറെ സ്വാധീനം ചെലുത്തുന്ന തലമുറയാണ് നമ്മുടേത്. ഈ സാഹചര്യത്തില്‍ പൗരബോധവും സ്വതന്ത്ര ലോക വീക്ഷണവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.സോഷ്യല്‍ മീഡിയകളിലെ സ്ത്രീവിരുദ്ധത, വംശീയത എന്നിവ വിളമ്പുന്നവരെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള ആര്‍ജവം പകര്‍ന്നു നല്‍കാനും ഇക്കാലത്തെ അധ്യാപകര്‍ക്ക് സാധിക്കണം
ആശയങ്ങള്‍ അടിച്ചേല്‍പിക്കരുത് -ഗ്ലീന പോള്‍

Content Highlights: Teachers'day 2023, teaching, how to teach, Teaching is an art and science
Published: 02 Sept 2023, 09:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented