
മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നവരാകണം അധ്യാപകര്‍- ധന്യ രാഘവന്‍

തൊഴിലെടുത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേത്സാഹിപ്പിക്കണം- ഡോ.സുധീഷ് എം.വി, നന്മണ്ട
വിദ്യാഭ്യാസത്തില്‍ പണ്ടത്തെ സമ്പ്രദായമാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. ആ ഒരച്ചടക്കം എടുത്ത് പറയേണ്ടതാണ്. അതുപോലെ ഇന്നത്തെ തലമുറയില്‍ കാണുന്ന പഠിപ്പിക്കാനുള്ള ത്വരയും മികച്ചതാണ്. കൂടാതെ അവര്‍ക്കിടയില്‍ നിലനില്ക്കുന്ന സൗഹൃദവും. എല്ലാവരും പാസാകുന്ന രീതി പ്രാത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്താന്‍ സഹായിക്കണം. തൊഴിലെടുത്ത് പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രേത്സാഹിപ്പിക്കണം. പറ്റുമെങ്കില്‍ അദ്ധ്യാപകനും അവരുടെ കൂടെ ജോലിക്ക് പോകണം.

സിലബസ് പിന്തുടര്‍ന്ന് നിര്‍വഹിക്കേണ്ട കര്‍മ്മമല്ല അധ്യാപനം - സാറ റസാഖ്

കുട്ടികളെ സിലബസ്സിനുള്ള വിഷയം മാത്രം പഠിപ്പിച്ച പരീക്ഷകള്‍ എഴുതാന്‍ പ്രാപ്തരാക്കുന്നതിലുപരി അവരില്‍ ഉയര്‍ന്ന ചിന്താഗതിയും പ്രായോഗിക ബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ ഒരു അധ്യാപകന് സാധിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് സാമൂഹിക പാഠം പഠിപ്പിക്കുന്ന അധ്യാപക കുട്ടിക്ക് പറഞ്ഞു കൊടുക്കുമ്പോള്‍, ലഖ്‌നൗവില്‍ നടന്ന സംഭവം രാജ്യത്തിന് അപമാനം ഏല്‍പിക്കുന്നുണ്ട്. അധ്യാപകര്‍ വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും കുട്ടികള്‍ക്ക് വഴികാട്ടികള്‍ ആകണം. അധ്യാപന രീതിയില്‍ മാറ്റം വരുന്നത് അധ്യാപകരില്‍ മാറ്റം വരുമ്പോഴാണ്.നല്ല അധ്യാപകര്‍ നല്ല അധ്യാപനം നയിക്കും അതുവഴി മികച്ച ഒരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കും.
ചാക്കോ മാഷ് ഇപ്പൊ ഔട്ട് ഓഫ് ഫാഷന്‍, ചില്‍ ആവണം അധ്യാപകര്‍ - അഥീന ബാബു

കുട്ടിയെ മനസ്സിലാക്കി അവരോടു ഇടപെട്ടാല്‍ അവര്‍ മനസ്സ് തുറക്കും -സേതുലക്ഷ്മി
നിലപാടുകള്‍ ഉള്ള, അഭിപ്രായങ്ങള്‍ പറയാന്‍ മടി ഇല്ലാത്ത, തെറ്റ് കണ്ടാല്‍ അത് ചോദ്യം ചെയ്യുന്നവരാണ് പുതിയ തലമുറ. അവര്‍ക്കനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ട്. വടിപ്രയോഗവും ഉപദേശവും ഇന്ന് വിലപ്പോവില്ല. കുട്ടിയെ അറിഞ്ഞു പെരുമാറുക എന്നത് പുതിയ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. സൗഹാര്‍ദത്തോടെ സംവദിച്ചാല്‍ കുട്ടികള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും. മാതാപിതാക്കളുമായി സംവദിക്കുന്നത് വഴി ഒരു കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും. കാരണം പല കുട്ടികളും സ്‌കൂളില്‍ പെരുമാറുന്ന പോലെ അല്ല വീട്ടില്‍ പെരുമാറുന്നത്. കുട്ടിയെ മനസ്സിലാക്കി അവരോടു ഇടപെട്ടാല്‍ അവര്‍ നമ്മളോട് മനസ്സ് തുറക്കും. അവരെ ശരിയായ ദിശയിലേക്ക് നയിക്കാനും അധ്യാപകര്‍ക്കാകും. താരതമ്യം ചെയ്യാതെ, കുറ്റപ്പെടുത്താതെ, നല്ല പ്രവര്‍ത്തികള്‍ കണ്ടാല്‍ പ്രശംസിച്ചും വാക്കുകളിലൂടെ ധൈര്യം പകര്‍ന്നും അവര്‍ക്കൊപ്പം നില്‍ക്കുക.
പൗര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും രാജ്യപുരോഗതിക്ക് ഉതകുന്നതും ആവണം വിദ്യാഭ്യാസം- നസ്റീന ഫാറൂഖ്

ആസ്വാദ്യമാകണം ക്ലാസ്മുറികള്‍ - ചിന്നു ആര്‍
പാഠപുസ്തക കേന്ദ്രീകൃത പഠന രീതികളല്ല ഇനി നമുക്കാവശ്യം. ഡിജിറ്റല്‍യുഗം വിരല്‍ത്തുമ്പില്‍ ഒളിക്കുമ്പോള്‍ ആ സാധ്യതകള്‍ കുട്ടികളിലെത്തിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. അധ്യാപകരും പഠിതാക്കളും അന്യരായി മാറുന്ന പഠന രീതികളെക്കാള്‍ എത്രയോ ഉചിതമാണ് ആസ്വാദ്യകരമായ ക്ലാസ് മുറികള്‍
അധ്യാപകര്‍ കുട്ടികളാല്‍ വിലയിരുത്തപ്പെടണം -ഷെല്‍ന എം
വിവരസാങ്കേതിക വിദ്യ അതിന്റെ അത്യുന്നതങ്ങളില്‍ എത്തിനില്‍ക്കുന്ന ഈ കാലത്ത് കുട്ടികളില്‍ പ്രശ്‌നപരിഹാര ശേഷി വളര്‍ത്തിയെടുക്കുക എന്ന ധര്‍മ്മം മാത്രമാണ് അധ്യാപകര്‍ക്ക് ഉള്ളത്. എല്‍.പി-യു.പി ക്ലാസുകളില്‍ ഇന്ന് നടക്കുന്നത് പാഠപുസ്തക കേന്ദ്രീകൃത പഠനമാണ്..
പ്രൈമറി ക്ലാസുകളിലെങ്കിലും ടോട്ടോച്ചാന്‍ കൃതിയിലെ സ്‌കൂള്‍ ആയ Tomoe Gakuen പോലെയാവണം. പരീക്ഷയും മത്സരങ്ങളും ഇല്ലാതെ കണ്ടും കേട്ടും അനുഭവിച്ചും മാത്രം പഠിക്കുന്ന രീതി. അതിന് ആദ്യം ഗുരു എന്ന അപരിഷ്‌കൃത ബോധം അധ്യാപകരില്‍ നിന്നും മാറ്റിയെടുക്കാന്‍ സാധിക്കണം. ഒപ്പം സ്വതന്ത്രമായി അധ്യാപകരെ വിലയിരുത്താന്‍ ഓരോ വിദ്യാര്‍ത്ഥിക്കും സാധിക്കുകയും വേണം
Content Highlights: Teachers'day 2023
Published: 03 Sept 2023, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented