
ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് ബോയിംഗ് 737 മാക്‌സ് വിമാനം അടിയന്തര 'സാഹചര്യത്തെ' തുടർന്ന് സൗദിയിലിറക്കി. വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ഫ്‌ളൈറ്റ് ട്രാക്കിങ് സൈറ്റുകളിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 16,600 അടിയിലേക്ക് പതിച്ചതോടെയാണ് ആശങ്ക പരന്നത്. വിമാനത്തിലെ ട്രാൻസ്പോണ്ടർ ഹൈജാക്കിങ്ങിനെ സൂചിപ്പിക്കുന്ന '7500' എന്ന ജനറൽ എമർജൻസി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ആശങ്ക പരന്നു.
സംഭവത്തെ തുടർന്ന് ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തിന് നേരെ പുറപ്പെടുകയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അടിയന്തര കൂടിയാലോചനകൾ നടത്തുകയും ചെയ്തു.
വിമാനത്തിന്റെ വേഗത്തിലും വ്യതിയാനങ്ങൾ രേഖപ്പെടുത്തിയിരുന്നു. '7500' എന്ന ജനറൽ എമർജൻസി കോഡ് വന്നതിന് പിന്നാലെ വിമാനം പറക്കുന്നതിന്റെ ഉയരം പെട്ടെന്ന് കുറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഉണ്ടായ കടുത്ത തർക്കത്തെ തുടർന്നാണ് അടിയന്തര സന്ദേശം നൽകപ്പെട്ടതെന്നും, അല്ലാതെ ഹൈജാക്കിങ് അല്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എമർജൻസി കോഡ് സന്ദേശം വന്നതിന് പിന്നിൽ സാങ്കേതിക തകരാറാണോ അതോ സുരക്ഷാ പ്രശ്‌നമാണോ ഉൾപ്പെട്ടിരിക്കുന്നത് എന്നതിൽ പരിശോധന നടന്നു വരികയാണ്.
Content Highlights: Flydubai flight to Tel Aviv declares emergency over Saudi Arabia, sparking hijack scare. Israeli jets respond; technical issues suspected, not hijacking.
Published: 30 Sept 2026, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented