
വിദ്യാർത്ഥികളെപ്പോലെ അധ്യാപക സമൂഹത്തിനും ബോധവത്കരണം ആവശ്യം - രേഷ്മ മനോജ്, തേക്കുതോട്
അക്ഷരം വഴികാട്ടിയാക്കേണ്ട കുരുന്നുകൾക്ക് നേർ വഴി പറഞ്ഞു നൽകുന്ന 'ഗുരു' അതാണ് നമുക്ക് അധ്യാപകർ. ഒരു കുട്ടിയുടെ സ്വഭാവം, ബലഹീനതകൾ, അവരുടെ കഴിവുകൾ ഇവയെല്ലാം കൃത്യമായി വിലയിരുത്താൻ മാതാപിതാക്കളെക്കാൾ കഴിയുന്നത് അദ്ധ്യാപകർക്കാണ്. ഒരു വിദ്യാർത്ഥി മാതാപിതാക്കളേക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് അവന്റെ അധ്യാപകരോടൊപ്പമാണ്. തളർച്ചയിൽ കൈപിടിച്ചുയർത്താനും ഉയർച്ചയിൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും കഴിയുന്നവരാകണം യഥാർത്ഥ അധ്യാപകർ.

"നമുക്ക് അറിയാമെന്നു കരുതുമ്പോൾ നമ്മൾ പഠിക്കുന്നത് നിർത്തുന്നു". അതെ എല്ലാം അറിയുന്നവൻ എന്ന ഭാവം അല്ല ഇനിയും അറിയാനുണ്ട് എന്നതാണ് വിദ്യാർത്ഥിയെ മുന്നോട്ട് നയിക്കുന്നത്. 'ബി. ആർ. അംബേദ്കർ' എന്ന വലിയ മനുഷ്യനെ നമുക്ക് പരിചിതമാണ് അദ്ദേഹത്തിന് ഈ നാമം നൽകിയത് അദ്ദേഹത്തിന്റെ അധ്യാപകനാണ്. തന്റെ വിദ്യാർത്ഥിക്ക് മുന്നോട്ടുള്ള യാത്രക്ക് അധ്യാപകന്റെ കരുതലായിരുന്നു അംബേദ്കർ എന്ന പേര്. ഇനിയും കരുതലുള്ള അധ്യാപക സമൂഹം സൃഷ്ടിക്കപ്പെടാൻ ഇത്തരം ഓർമകൾക്ക് സാധിക്കട്ടെ.
വിദ്യാർത്ഥി തന്നെയാണ് പാഠപുസ്തകം - അശ്വതി കെ.എസ്
കുഞ്ഞുമനസിന്റെ ഉള്ളറകളിലെ നോവു൦ സന്തോഷവും ഒക്കെ തിരിച്ചറിയാൻ കഴിയുന്ന അദ്ധ്യാപകനാകാൻ കഴിയണ൦ "കുട്ടിയെ അറിയുക"എന്നത്
അധ്യാപന രീതിയിൽ നവീകരണം അത്യാവശ്യം- ഡോ. ശ്രീനാഥ് മുരളീധരൻ.കെ
സർട്ടിഫിക്കറ്റുകൾ നേടാനുള്ള മത്സരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ ഒരുക്കുക എന്ന തലത്തിലേക്ക് അദ്ധ്യാപകർ മാറിയിട്ട് കാലമേറെയായി. ഉയർന്ന മാർക്കുണ്ടായിട്ടും ഉയർന്ന ബിരുദങ്ങളുണ്ടായിട്ടും തൊഴിൽ വൈദഗ്ദ്ധ്യമില്ലാത്ത ഉദ്യോഗാർത്ഥികളെയാണ് ഓരോ വർഷവും നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും സർവ്വകലാശാലകളും ഉത്പാദിപ്പിക്കുന്നത്. വേണ്ടത്ര താല്പര്യമോ അഭിരുചിയോ ഇല്ലാത്ത അദ്ധ്യാപനം വിദ്യാർത്ഥികളിൽ വിപരീത ഫലമാണുണ്ടാക്കുന്നത്. കാലോചിതമായ മാറ്റങ്ങൾ തുടർച്ചയായി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അധ്യാപന നവീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥി സമൂഹത്തെ മാർക്ക് കൊണ്ട് മാത്രം അളക്കാതെ അവരെ ചിന്തിക്കാനും അറിവ് പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനും അദ്ധ്യാപകർക്ക് കഴിയണം. നൈപുണി വികസനം, ലൈംഗിക വിദ്യാഭ്യാസം, കലാ-കായിക വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന അദ്ധ്യാപനം നല്ല നാളെയ്ക്കുള്ള ഇന്നത്തെ ആവശ്യമാണ്.
പ്രയോഗിക വിദ്യാഭ്യാസം നൽകുന്ന അധ്യാപനം - അഞ്ജന രാജൻ
ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമാണെങ്കിലും, ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയാണ് കേരളം ഇപ്പോൾ നേരിടുന്നത്. അതിനുള്ള ഒരു ഘടകം സിലബസിൽ പ്രായോഗിക അധിഷ്ഠിത പഠനം ഇല്ലാത്തതാണ്. ഏതൊരു കോളേജ് ഘട്ടത്തിലും കുട്ടികൾക്ക് ആ സ്ഥാപനത്തിന്റെ വലിപ്പം പോലെ തന്നെ പുതിയ ഒരു ലോകവും പ്രതീക്ഷയും ആയിരിക്കും മുന്നിൽ, തീർച്ചയായും നല്ലൊരു സ്ഥാനമായിരിക്കും അവർ ഓരോരുത്തരും ആഗ്രഹിക്കുക. അധ്യാപകർ കുട്ടികളെ കുട്ടികളായി തന്നെ ഉൾകൊണ്ട് പഠനത്തിൽ അവർ പുതുതായി കൊണ്ട് വരേണ്ട കാര്യങ്ങളും മറ്റു സഹായങ്ങളും ഒക്കെ പറഞ്ഞു കൊടുക്കേണ്ടതാണ്, ഓരോരുത്തരെയും അവർ ഏത് തരത്തിൽ ഉള്ള ജോലി ആഗ്രഹിക്കുന്നു എന്നത്' ചിന്തിക്കാതെ എല്ലാവരേയും നല്ല റാങ്കിംഗ് കരസ്ഥമാക്കാൻ അവരും മുന്നിട്ട് സഹായിക്കേണ്ടതുണ്ട്.
ഇന്ന് കേരളത്തിലെ ആളുകൾ മറ്റു നാടുകളിലേക്ക് പോകുന്ന അവസ്ഥക്ക് കാര്യമായ മാറ്റമൊന്നും തന്നെ ഇല്ല. ഒട്ടേറേ പേരും വിദേശത്തേക്ക് ജോലി തിരഞ്ഞ് പോകുന്നു. പ്രത്യേകിച്ച് സമ്പന്നമായി മുന്നിൽ നിൽക്കുന്നവർ പോലും ജോലിക്കായി പുറംനാട്ടിലേക്ക് നീങ്ങുന്നു. എന്നാൽ സാധാരണകാർ ഭൂരിപക്ഷവും ഇവിടെ തന്നെ ഒരു ജോലി കൊണ്ട് സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് അവർക്ക് തീർത്തും അതിന് ഉള്ള അർഹത നേടി കൊടുക്കേണ്ടത് ആരാണ്? കഷ്ടപ്പെട്ട് പഠിച്ചവർ പോലും വ്യത്യസ്ത ജോലി ചെയ്യുന്ന സാഹചര്യം കാണാൻ സാധിക്കും. സമുഹത്തിന്റെ ഉന്നമനത്തിൽ തീർത്തും പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം കൂടിയാണ് ഇത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാറേണ്ട വിദ്യാഭ്യാസ രീതിയെ കുറിച്ച് ഇത് എല്ലാം തന്നെയും ഓർമ്മിപ്പിക്കുന്നുണ്ട്.
സമൂഹത്തിലെ മാറ്റങ്ങൾ മനസിലാക്കാനാവുന്ന അധ്യാപകരാവണം - സുവര്‍ണ കെ.എസ്.
ഒരു വ്യക്തിയുടെ പഠനകാലം സ്വയം അടയാളപ്പെടുത്താനും അവനവനെത്തന്നെ കണ്ടെത്താനുമുള്ള മാര്‍ഗമാണ് അധ്യാപകര്‍. അവിടെ അധ്യാപകന് ഒരു സഹായിയുടെ സ്ഥാനം മാത്രമാണുള്ളത്. നമ്മുടെ പല വിദ്യാലയങ്ങളിലെ അധ്യാപകര്‍ ബഹുമാനം ചോദിച്ചുവാങ്ങുന്നവരാണ്. ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നത് കണ്ടാല്‍ വടി എടുക്കുന്നവര്‍ മറൈന്‍ഡ്രൈവില്‍ മാത്രമല്ല നമ്മുടെ വിദ്യാലയങ്ങളിലും ഉണ്ട്. നാളത്തെ സമൂഹത്തെ വാര്‍ത്ത് എടുക്കേണ്ടവരാണ് അധ്യാപകര്‍. എന്നാൽ ജാതിയുടെയും നിറത്തിന്റെയും പേരില്‍ കുട്ടികളെ വേര്‍തിരിച്ചും, ലൈംഗിക വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് മാത്രം മതി എന്നു തീരുമാനിച്ചും, ആണ്‍/പെണ്‍ എന്നീ ജെന്‍ഡറുകള്‍ക്കപ്പുറം അംഗീകരിക്കാന്‍ മടി കാണിച്ചും, പഠിക്കുന്ന കുട്ടികള്‍ക്ക് രാഷ്ട്രീയം പാടില്ല എന്നു പറഞ്ഞും, അവരുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും കുട്ടികളിലേക്ക് അടിച്ച് ഏല്‍പ്പിക്കുകയാണ്.
പഠിപ്പിക്കുന്ന രീതിയിലും പെരുമാറ്റത്തിലും ചിന്തയിലും കാഴ്ചപ്പാടുകളിലുമെല്ലാം പുതിയ കാലത്തെ പുതിയ മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട്. ഒരു വ്യക്തിയെ എളുപ്പം സ്വാധീനിക്കാന്‍ പറ്റുന്നവരാണ് അധ്യാപകര്‍.നാളെയുടെ സമൂഹത്തെ വാര്‍ത്ത് എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍. കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെുടെ എണ്ണം കൊണ്ട് മാത്രമല്ല, കുറച്ച് മാനുഷിക മൂല്യങ്ങള്‍ കൂടി ചേരുമ്പോഴാണ് ഒരു നല്ല അധ്യാപകന്‍ ആകുന്നത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ലൈംഗിക വിദ്യാഭ്യാസം ജെന്‍ഡറുകളെ പറ്റിയുള്ള പഠനവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടവര്‍ക്ക് ഇത്തരം വിഷയങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിജയപരാജയങ്ങള്‍ക്ക് അപ്പുറം തന്റെ കുട്ടികളുടെ സ്വപ്‌നത്തിന് ഒപ്പം അവരെ ചേര്‍ത്തുപിടിക്കാനും സാധിക്കണം. ഓരോ വിദ്യാര്‍ഥിയും വ്യത്യസ്തരാണ്. ആ വ്യത്യസ്തത അംഗീകരിച്ചുകൊണ്ട് തന്നെ അവരെ ഒരുപോലെ കാണാന്‍ സാധിക്കണം അധ്യാപര്‍ക്ക്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും വിലയേറിയ ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് വിദ്യാലയങ്ങളാണ്. ആ ഓര്‍മ്മകള്‍ എന്നും മനോഹരമാക്കുന്നതില്‍ അധ്യാപര്‍ക്കും പങ്കുണ്ട്.
Content Highlights: Teachers'day 2023
Published: 04 Sept 2023, 05:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented