ദുബായ്: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി.. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻകാസ് നേതാക്കൾ ചേർന്ന് ദീപ ദാസ് മുൻഷിയെ സ്വീകരിച്ചു.

To advertise here,

ഗൾഫ് രാജ്യങ്ങളിലെ ഇൻകാസ്, ഒഐസിസി നേതാക്കളുമായി ദീപ ദാസ് മുൻഷി വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഇൻകാസ്-ഒഐസിസി നേതാക്കളായ സുനിൽ അസീസ്, മഹാദേവൻ വാഴശേരിൽ, അഡ്വ. വൈ.എ. റഹിം, അനുര മത്തായി, സഞ്ജു പിള്ള ഉൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ ദീപ ദാസ് മുൻഷിയെ സ്വീകരിച്ചു.