ഷാർജ: 45 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുതിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുമായി മാതൃഭൂമി ബുക്സും പങ്കെടുക്കുന്നു. ബാബു അബ്രഹാം എഴുതിയ 100 പതിപ്പിന് മുകളിൽ പുറത്തിറങ്ങിയ കമ്പിളിക്കണ്ടത്തെ കൽഭരണികളും കൂടാതെ അതിന്റെ രണ്ടാം ഭാഗമായ സ്ത്രീയെ ഇതാ നിന്റെ മകനും, വയലാർ അവാർഡ് നേടിയ ആർ രാജശ്രീയുടെ ആത്രേയകം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലായ മാതംഗലീല, പി വി ഷാജികുമാറിന്റെ മരണവംശം, സന്ധ്യമേരിയുടെ മരിയ വെറും മരിയ, ഹരിത സാവിത്രിയുടെ പുതിയ പുസ്തകമായ മറിലിയാ, വിഷ്ണു എം സി യുടെ കാന്തമല ചരിതം, ലാജോ ജോസിന്റെ ഓറഞ്ചു തോട്ടത്തിലെ അതിഥി, ഹൈഡ്രേഞ്ചിയ, കോഫീ ഹൗസ് തുടങ്ങി നിരവധി പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
നോവൽ, ചെറുകഥ, ആത്മകഥ, ആധ്യാത്മികം, ബാലസാഹിത്യം, ചരിത്രം, സിനിമ, തുടങ്ങി എല്ലാ മേഖലകളിലുള്ള പഴയതും പുതിയതുമായ പുസ്തകങ്ങളുടെയും അഭൂതപൂർവമായ ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളത്തിലെ ഏറ്റവും മികച്ച യാത്രാവിവരണ ഗ്രന്ഥങ്ങളിൽ ഒന്നായ വീരേന്ദ്രകുമാറിന്റെ 'ഹൈമവത ഭൂവിൽ', ഷേക്ക് ഹസ്സൻ എന്ന കേരളത്തിലെ ഒരു സാധാരണ മനുഷ്യൻ ലോകത്തെ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികൾ കയറിയ കഥകൾ പറയുന്ന 'ഒരു മനുഷ്യൻ ഏഴ് കൊടുമുടികൾ', സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിതനായ കൃഷ്ണകുമാർ എന്ന ധൈര്യശാലിയായ യുവാവ് സുഹൃത്തുക്കളുമൊത്ത് ദക്ഷിണേന്ത്യ ഉടനീളം നടത്തിയ യാത്രകളെ കുറിക്കുന്ന 'നൂറ്റാണ്ടുകളുടെ നടകളിൽ', ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസിമേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമായ നന്ദിനിമേനോന്റെ 'ആംചൊ ബസ്സർ', സോണിയ ചെറിയാൻ എന്ന പട്ടാളഡോക്ടറുടെ ജീവിതസ്മരണകളായ 'ഇന്ത്യൻ റെയിൻബോ', , സ്വാമി തപോവനത്തിന്റെ 'ഹിമഗിരി വിഹാരം' തുടങ്ങിയ യാത്രാ വിവരണ പുസ്തകങ്ങൾ മലയാളിയുടെ യാത്ര സ്വപ്നങ്ങളെ സ്വാധീനിച്ചവയാണ്.
കൂടാതെ ഇന്നസെന്റ്, സുഭാഷ് ചന്ദ്രൻ, എം മുകുന്ദൻ, മുഹമ്മദ് അബാസ്, ശ്രീപാർവ്വതി, എസ്.കെ പൊറ്റക്കാട്, ജി.ആർ ഇന്ദുഗോപൻ, കെ.വി മോഹൻകുമാർ തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേളയിൽ ആർ രാജശ്രീ, സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഷാർജ എക്‌സ്‌പോ സെന്ററിലെ ഹാൾ നമ്പർ ഏഴിൽ ഇസെഡ് സി 15 ആണ് മാതൃഭൂമി സ്റ്റാൾ നമ്പർ.

To advertise here,