ദുബായ് : വൈവിധ്യമാർന്ന ഒട്ടേറെ ആകർഷണങ്ങളുമായി ഹത്ത റിസോർട്‌സ് ഈ മാസം 28-ന് തുറക്കും. പ്രകൃതിഭംഗി ആസ്വദിക്കാനും ഒഴിവുസമയങ്ങൾ മലനിരകളിൽ ചെലവഴിക്കാനും താത്പര്യമുള്ളവർക്ക് മികച്ചയിടമാണ് ഹത്ത. പ്രകൃതിയോടുചേർന്നുനിൽക്കുന്ന താമസയിടങ്ങൾക്ക് പുറമേ ഹൈക്കിങ്, മൗണ്ടൻ ബൈക്കിങ് എന്നിവ ഉൾപ്പടെ ഒട്ടേറെ സാഹസികപ്രവർത്തനങ്ങളിലും ഹത്ത വാദി ഹബ്ബിലെ വിവിധ വിനോദ പ്രവർത്തനങ്ങളിലും ഏർപ്പെടാനും സൗകര്യമുണ്ടാകും.
പഴമയുടെ ഭംഗി നിലനിർത്തികൊണ്ട് വിവിധ താമസസൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ട്. ഔട്ട്‌ഡോർ വിനോദകേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ഹോൾഡിങ് അസറ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൗദി സൂബ്ര പറഞ്ഞു. ഹത്ത റിസോർട്ടുകളും വാദി ഹബ്ബും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രദാനംചെയ്യുന്നത്.
മലനിരകളിലെ താമസം, സാഹസിക വിനോദങ്ങൾ, ട്രക്കിങ് പാതകൾ, ക്യാമ്പിങ് സൗകര്യങ്ങൾ എന്നിവയാണ് സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കും വന്യജീവികൾക്കും പ്രതികൂലമാകുന്ന പെരുമാറ്റങ്ങൾ പാടില്ലെന്ന് അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒൻപതാം സീസണിലെ താമസ സൗകര്യങ്ങൾക്കായി വിസിറ്റ് ഹത്ത വെബ്സൈറ്റ് വഴി 28 മുതൽ ബുക്ക് ചെയ്യാം.
Published: 17 Sept 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented