ദുബായ്: സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ജെറ്റോർ ടി 2 ആഡംബര കാറുകൾ സമ്മാനിച്ചു യു.എ.ഇയിലെ വ്യവസായി അംജദ് സിത്താര. മികച്ച പ്രവർത്തനത്തിന് നൽകിയ ഈ അംഗീകാരം കോർപ്പറേറ്റ് ലോകത്തിന് നല്ലൊരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി ഗ്രൂപ്പിന്റെയും ബി.സി.സി പ്രോപ്പർട്ടീസിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് കണ്ണൂരിൽ നിന്നുള്ള ഈ യുവ വ്യവസായി. തന്റെ ബിസിനസ് വിജയത്തിൽനിന്ന് നല്ലൊരു പങ്ക് ജീവനക്കാർക്ക് നൽകുന്ന അദ്ദേഹത്തിന്റെ സമീപനം ഗൾഫ് ബിസിനസ് ലോകത്ത് നേരത്തേ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, മുൻവർഷങ്ങളിൽ കൊടുക്കാറുള്ളതിനേക്കാൾ കൂടുതൽ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് ബി.സി.സി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്. യാതൊരു അറിയിപ്പുമില്ലാതെ തീർത്തും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

അടക്കാനാവാത്ത അദ്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് സമ്മാനാർഹർ ആ പ്രഖ്യാപനം കേട്ടത്. ഒരു സ്ഥാപനത്തിന്റെ വിജയം ഉടമയുടെമാത്രം നേട്ടമല്ലെന്നും അതിനുപിന്നിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പങ്കുണ്ടെന്നും നമ്മോടൊപ്പം വളരുന്നവരെയും ചേർത്തുപിടിച്ചു വളരുക എന്നതാണ് പ്രധാനമെന്നും ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു.