കൊച്ചി: ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപ്പിടിത്തം. അഗ്നിശമന സേനകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായ കൊഡർ ഹൗസ് നിലവിൽ ഹോട്ടലായാണ് പ്രവർത്തിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ടവർ റോഡിൽ സ്ഥിതിചെയ്യുന്ന കൊഡർ ഹൗസ്, ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച പൈതൃക കെട്ടിടമാണ്. ഇപ്പോൾ ബോട്ടിക് ഹോട്ടലാണ് ഇവിടെ പ്രവർത്തിക്കുന്നത്. 200 വർഷത്തോളം പഴക്കമുള്ള മൂന്നുനില കെട്ടിടമാണിത്.
കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡർ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഈ കെട്ടിടം ഫോർട്ട് കൊച്ചിയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പ്രാധാന്യം വിളിച്ചോതുന്നു.
Content Highlights: A major fire broke out at the historic Koder House in Fort Kochi., Fire and rescue teams are currently working to extinguish the fire., The 200-year-old Indo-Portuguese heritage building currently operates as a boutique hotel., Koder House holds significant historical value linked to Kochi's Jewish community.
Published: 29 Sept 2026, 07:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented