ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്റെ ഓണാഘോഷം ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ സംഘടിപ്പിച്ചു. ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
സാംസ്‌കാരിക സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. കൈരളി ഖോർഫക്കാൻ പ്രസിഡന്റ് റാംസൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ജനാർദ്ദനൻ സ്വാഗതം ആശംസിച്ചു.ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ബിനോയ്, കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സതീഷ് ഓമല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് വാസിം, നഫീസത്ത് അഷ്‌റഫ്, ഹനീന സുൽഫിക്കർ, നിബിൻ കൂടനാണിക്കൽ മാത്യു, അൽഫിയ ഷമീർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, കൈരളി മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ. പി. സുകുമാരൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് രക്ഷാധികാരി മുരളീധരൻ, കൈരളി വനിതാ കൺവീനർ ഗോപിക അജയ്, കൈരളി സെൻട്രൽ കമ്മിറ്റി അംഗം ഹഫിസ് ബഷീർ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.കൈരളി സെക്രട്ടറി സുനിൽ ചെമ്പള്ളിയിൽ നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന മനോഹരമായ ആഘോഷമായി മാറി.
Content Highlights: Kairali Cultural Association Khorfakkan organized a grand Onam celebration at the Indian Social Club., Features included a procession, Maveli parade, Thiruvathirakali, and a traditional Onasadya., Academic achievers from SSLC and Plus Two exams were felicitated during the event., High participation from members and families highlighted Kerala's rich traditions and culture.
Published: 28 Sept 2026, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented