ജിദ്ദ: 2025 മെയ് 21 ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം 7,55,344 തീര്‍ത്ഥാടകര്‍ വ്യോമ, കര, കടല്‍ പ്രവേശന കേന്ദ്രങ്ങള്‍ വഴി സൗദി അറേബ്യയില്‍ എത്തിയതായി ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു.

To advertise here,

അതോറിറ്റിയുടെ കണക്കനുസരിച്ച്, 7,25,297 തീര്‍ത്ഥാടകര്‍ വിമാനത്താവളങ്ങള്‍ വഴിയും 27,225 പേര്‍ കര മാര്‍ഗവും 2,822 തീര്‍ത്ഥാടകര്‍ കടല്‍ വഴിയും പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഖകരമായി നടന്ന് വരുന്നതായി ജവാസാത്ത് സ്ഥിരീകരിച്ചു.

സുഗമവും കാര്യക്ഷമവുമായ പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിന് എല്ലാ അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങളിലും യോഗ്യതയുള്ള ബഹുഭാഷാ ജീവനക്കാരെയും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്.