ജിദ്ദ: അടുത്ത സീസണിൽ ഇന്ത്യയിൽ നിന്നും വിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തുന്ന ഹാജിമാരുടെ യാത്ര, മക്കയിലും മദീനയിലെയും താമസം, മറ്റ് സജ്ജീകരണങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും സൗദിയിലെത്തി.
സൗദി ഹജ് മന്ത്രാലയം അധികൃതരുമായും ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായും സംഘം ചർച്ച നടത്തി. മദീന ഇന്ത്യൻ ഹജ് പിൽഗ്രിംസ് ഓഫീസിൽ വെച്ചായിരുന്നു ചർച്ച. മദീന പട്ടണത്തിൽ ഇന്ത്യൻ ഹാജിമാർക്കായി തെരഞ്ഞെടുത്ത പാർപ്പിടങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ എന്നിവ സംഘം പരിശോധിച്ചു.
കേന്ദ്ര ഹജ് സെക്രട്ടറി രാംസിംഗ്, കേന്ദ്ര ഹജ് കമ്മിറ്റി സി. ഇ. ഒ ഷാനവാസ്, ഡയറക്ടർ നസീം അഹമ്മദ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.ഹാജിമാരുടെ സജ്ജീകരണങ്ങങ്ങളുടെ പുരോഗതി തക്ക സമയത്തു അപ്ഡേറ്റ് ചെയ്ത ഹജ് സുവിദ ആപ്ലിക്കേഷനെ കുറിച്ചും ചർച്ച ചെയ്തു. ഇന്ത്യൻ ഹജ് കോൺസൽ സദഫ് ചൗധരിയും ചർച്ചയിൽ പങ്കെടുത്തു.
Content Highlights: Indian Ministry of Minority Affairs Secretary in Saudi Arabia to assess Hajj 2024 arrangements for Indian pilgrims. Discussions cover travel, accommodation & facilities in Makkah & Madinah.
Published: 09 Jan 2026, 10:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented