മക്ക: ഹജ്ജ് അനുമതിയില്ലാത്തവർ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ ഹജ്ജ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. മക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് വാഹന സൗകര്യം ചെയ്യുന്നവരേയും സുരക്ഷ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

To advertise here,

ഹജ്ജ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച ആറ് പേരെ മക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ഒരു പ്രവാസി ഡ്രൈവറും മറ്റു 6 പേരുമാണ് അറസ്റ്റിലായത്. മ്യാൻമർ പൗരനായ പ്രവാസിയാണ് പിടിയിലായ ഡ്രൈവർ. ഹജ്ജ് അനുമതിരേഖ ഇല്ലാത്ത ആര് പേരെ മക്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറ് പേർക്കൊപ്പം ഇയാൾ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിർദ്ദിഷ്ട ശിക്ഷ നൽകുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഭീമമായ പിഴയും സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തി നാടുകടത്തുന്നതടക്കമുള്ള ശിക്ഷയാണ് നൽകിവരുന്നത്. ഹജ്ജ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർഷനമായും പാലിക്കണമെന്ന് അധികൃതർ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്.