ജിദ്ദ: അൽ ഹുദാ മദ്റസ, ശറഫിയ്യ-ജിദ്ദയുടെ 2026-2027 അധ്യയന വർഷത്തിനു വർണ്ണാഭമായ പരിപാടികളോടെ ആരംഭം കുറിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോൽസവത്തിൽ പ്രമുഖ പണ്ഡിതനും ഫാമിലി കൌൺസിലറും മോട്ടിവേറ്ററുമായ അബ്ദുൽ ജലീൽ മദനി വയനാട് കുട്ടികളുമായി സംവദിച്ചു.
സമാധാന ജീവിതവും ശാശ്വത വിജയവും നേടുക എന്നതാണ് ധാർമ്മിക ജീവിതം നയിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അത് സാക്ഷാൽകരിക്കപ്പെടുന്നതിനുവേണ്ടിയാണ് മതപഠന സംവിധാനം നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രപഞ്ചത്തിലുള്ള സകലമാന സൃഷ്ടികൾക്കും അവ നിർവ്വഹിക്കേണ്ടതായ ധർമ്മങ്ങൾ അതിന്‍റെ സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. അവ യഥാവിധി പാലിക്കപ്പെടുമ്പോൾ മാത്രമേ അതിന്‍റെ ജീവിത ലക്ഷ്യം പൂർണ്ണമാവുകയുള്ളൂ. അതിനാൽ മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യമറിഞ്ഞു നാം പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി.
കുട്ടികൾ തങ്ങളുടെ മാതാവിനെ സഹായിച്ചും, പിതാവിനെ ആദരിച്ചും ജീവിക്കുമ്പോഴാണ് അവർ ജീവിത ലക്ഷ്യം നേടുന്നതും, മാതാപിതാക്കൾ കൺകുളിർമ്മ അനുഭവിക്കുന്നതുമെന്നും അതിനാൽ മക്കൾ മാതാപിതാക്കളെ സ്നേഹിച്ചും അനുസരിച്ചും ജീവിച്ച് നല്ലവരായി ജീവിക്കണമെന്നും മദനി കുട്ടികളെ ഉപദേശിച്ചു.
പുതിയ അധ്യായന വർഷത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രിൻസിപ്പാൾ ലിയാഖത്തലി ഖാൻ വിശദീകരിച്ചു. നവാഗതരായ കുട്ടികളെ ഗിഫ്റ്റുകൾ നൽകി സ്വീകരിച്ചു. നൂഹ് ഹൈദറലിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ മിൻഹ ഇസ്ലാമിക് ഗാനവും, ദൈഫ സൈനബ് ആൻഡ് പാർട്ടി സംഘഗാനവും അവതരിപ്പിച്ചു.
കെ.ജി മുതൽ 8 വരെ ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നതായും അഡ്മിഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 0572466073, 0538233679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്രസാ കൺവീനർ ഉമർ കോയ ബേപ്പൂർ അറിയിച്ചു.
Published: 05 Sept 2026, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented