
മസ്കറ്റ്: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകവും ഏകപക്ഷീയവുമാണെന്ന് കൈരളി ഒമാൻ. പ്രവാസികളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ പാടെ അവഗണിച്ച ബജറ്റായിരുന്നു കേന്ദ്ര മന്ത്രി അവതരിപ്പിച്ചത്. കേരളത്തോട് കേന്ദ്രസർക്കാർ കാണിച്ചത് മാപ്പർഹിക്കാത്ത വിവേചനമാണ് , എന്നാൽ ഭരണം നിലനിർത്തുന്നതിന് വേണ്ടി ആന്ധ്രയ്ക്കും, ബീഹാറിനും വാരിക്കോരി കൊടുക്കുകയും ചെയ്തു. പ്രകൃതിദുരന്തം അനുഭവിക്കുന്ന പ്രത്യേക സംസ്ഥാനങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ പരിഗണന നൽകിയില്ല.
വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന പദ്ധതികളോടെല്ലാം അവഗണനയാണ്. ഇത്തവണയും അതിന് മാറ്റം ഉണ്ടായില്ല. സംസ്ഥാനങ്ങളെയെല്ലാം ഒരു പോലെ പരിഗണിക്കണമെന്ന ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബജറ്റിനെ കേന്ദ്രസർക്കാർ പണയം വയ്ക്കുകയാണ് ചെയ്തതെന്ന് കൈരളി ഒമാൻ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു .
Content Highlights: Kairali Oman criticize union budget 2024
Published: 25 Jul 2024, 11:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented