മസ്കറ്റ് : സീബ് കേന്ദ്രീകരിച്ച് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയായ 'സീബ് സൗഹൃദവേദി'യുടെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സെപ്റ്റംബർ 11-ന് മബേല അൽ മനാർ പാർട്ടി ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനുചന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും അരങ്ങേറി.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് സീബിലെ ഗായകരുടെ കൂട്ടായ്മയായ ‘തളിർ ബാൻഡ്’ അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. സാമൂഹിക പ്രവർത്തകരായ സാനി എസ്. രാജ്, സുബൈർ കെ. സെയ്ദ്, സുധാകരൻ, നവീൻ മൻസൂർ, നൗഫൽ പുനത്തിൽ, സനൽകുമാർ, വിപിൻ ചെറായി, പുരുഷൻ, പ്രസന്നൻ, കലാപുരുഷൻ, റമിനാസ്, വിനോദ്, അഭിലാഷ്, രാജീവ്, ദേവദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Seb Souhrudavedi organized the 2026 Onam celebrations in Muscat., The event took place at Mabelah Al Manar Party Hall on September 11., Inaugurated by Malayalam Mission Oman Chapter Secretary Anuchandran., Featured traditional Onasadya, Thalir Band musical show, and children's cultural programs.
Published: 17 Sept 2026, 10:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented