കൊൽക്കത്ത: ശനിയാഴ്ച ചേരുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലേക്ക് പുറപ്പെട്ടു. ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയത്തിനെതിരേ താൻ വിമർശനമുന്നയിക്കുമെന്ന് മമത വ്യക്തമാക്കി.
ബജറ്റിന് മുമ്പ് തന്നെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ബജറ്റിന് ശേഷം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏത് രീതിയിലാണ് അവഗണിക്കപ്പെട്ടതെന്ന് തനിക്ക് വ്യക്തമായി. ഇത്തരം സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് കേന്ദ്രത്തിന്. ഇതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നതായും മമത കൂട്ടിച്ചേർത്തു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവരാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
Content Highlights: Will attend Niti Aayog meeting to protest anti opposition budget, Mamata Banerjee
Published: 26 Jul 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented