ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനെതിരേ അതിരൂക്ഷവിമര്‍ശനം ഉന്നയിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയത്തില്‍ നടക്കുന്ന ഹല്‍വ തയ്യാറാക്കല്‍ ചടങ്ങിന്റെ ചിത്രം അദ്ദേഹം സഭയില്‍ ഉയര്‍ത്തിക്കാണിച്ചു. 

To advertise here,

ബജറ്റിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടും ഒ.ബി.സിയില്‍നിന്നോ ഗോത്രവര്‍ഗത്തില്‍നിന്നോ ദളിത് വിഭാഗത്തില്‍നിന്നോ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ചിത്രത്തിലില്ലെന്ന് രാഹുല്‍ ആരോപിച്ചു.

ഈ ചിത്രത്തിലുള്ളത് ബജറ്റിന്റെ ഹല്‍വ വിതരണമാണ്. ഒ.ബി.സി., ഗോത്രവര്‍ഗം അല്ലെങ്കില്‍ ദളിത് ഉദ്യോഗസ്ഥര്‍ ആരെയും എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കിയത് 20 ഉദ്യോഗസ്ഥരാണ്, രാഹുല്‍ പറഞ്ഞു.