മസ്കറ്റ് : ഒമാനിലെ പ്രവാസി കൂട്ടായ്മയായ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ‘നവദിശ 2026 –ബിസിനസ്സ് എക്സലൻസ് മീറ്റ് ’സംഘടിപ്പിച്ചു. കേരളത്തിന്റെ യുവജന-കായിക വകുപ്പ് മന്ത്രിയും കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. ഒ. ജെ. ജനീഷ് മുഖ്യാതിഥിയായിരുന്നു. നിരവധി ബിസിനസ്സ് പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, പുതിയ ആശയങ്ങളും അവസരങ്ങളും പങ്കുവെക്കുക, വിജയകരമായ സംരംഭക യാത്രകളെ ആദരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. “Connecting People, Ideas and Opportunities” എന്ന പ്രമേയത്തെ മുൻനിർത്തി സംഘടിപ്പിച്ച സംഗമം, ഒമാനിലെ വിവിധ വ്യവസായ ബിസിനസ് രംഗങ്ങളിൽ മികവ് തെളിയിച്ച പ്രമുഖരെയും സംരംഭകരെയും ഒരേ വേദിയിൽ അണിനിരത്തി.“ അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. കായിക ജുവജന ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ചടങ്ങ് ഉൽഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖർ ചടങ്ങിൽ ‘നവദിശ ബിസിനസ്സ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി. ഷൈസൽ യൂസഫ് , ഫൗഷിത ഇ.ബി. ജഗജിത് പ്രഭാകരൻ, അനിൽ കുമാർ ഭാസ്കരൻ , ലിജു ജോസഫ്, നിഷാദ് ഷജീൻ , അഹമ്മദ് കെ. മുഹമ്മദ് , സി.പി നജീബ് , ജോസഫ് സാമുവൽ എന്നിവർ പുരസ്കാരങ്ങൾ നേടി. പ്രവാസി സമൂഹത്തിനായി നാല്പത്തിയഞ്ച് വർഷത്തിലേറെയായി നടത്തിയ സമർപ്പിത സേവനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള പ്രത്യേക അംഗീകാരമായി വ്യവസായി ഇ.എം. ബദറുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ഒമാനിലെ സാംസ്കാരിക, സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ സ്വാഗതവും ഡേവിസ് കൊള്ളന്നൂർ നന്ദിയും പറഞ്ഞു. വിജയിച്ചവരെ ആദരിക്കാം... മുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കാം... പുതിയ തലമുറയ്ക്ക് പ്രചോദനമാകാം...” എന്ന സന്ദേശമുയർത്തിയാണ് പരിപാടി സമാപിച്ചത്.
Content Highlights: Thrissur Association Muscat hosted Navadisha 2026 Business Excellence Meet., Kerala Minister for Youth Affairs and Sports Adv. O. J. Janeesh inaugurated the event., Several prominent entrepreneurs and business leaders were honored with excellence awards., Veteran industrialist E. M. Badruddin was felicitated for over 45 years of service.
Published: 15 Sept 2026, 10:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented