വാപി : ശ്രീനാരായണമിഷന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണജയന്തിയും ഗുരുശക്തി മഹിളാ സംഘത്തിന്റെ പത്താമത് വാർഷികവും വിവിധപരിപാടികളോടെ ആഘോഷിച്ചു.

To advertise here,

വാപി ദുംഗ്രയിലെ മിഷന്റെ ഹരിയാ പാർക്ക് സമുച്ചയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കായിക-കലാ മത്സരങ്ങളും വനിതാവിഭാഗത്തിന്റെ കലാപരിപാടികളും തുടർന്ന് ഘോഷയാത്രയും നടന്നു.

പൊതുസമ്മേളനത്തിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി മുൻ ജന. സെക്രട്ടറി എൻ.എസ്. സലിംകുമാർ മുഖ്യാതിഥിയായിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങൾക്കുള്ള ഈ വർഷത്തെ ശ്രീനാരായണ വിദ്യാജ്യോതി പുരസ്കാരം പ്രീതി ജനാർദൻ പണിക്കർക്കും ശ്രീനാരായണ സേവാരത്ന പുരസ്കാരം തുളസീധരൻ പിള്ളക്കും ലഭിച്ചു. ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മികച്ച സംഭാവന നൽകിയതിനായി പുതിയതായി ഏർപ്പെടുത്തിയ ശ്രീനാരായണ കർമ ജ്യോതി പുരസ്കാരം പി.രമണന് ലഭിച്ചു. കഴിഞ്ഞ പത്തുവർഷമായി ഗുരുശക്തി മഹിളാ സംഘത്തിന്റെ പ്രസിഡൻറായിരുന്ന ഷീലാ രമണനെ സദസ്സ് ആദരിച്ചു. മിഷൻ പ്രസിഡന്റ് പി.രമണൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ.എസ്. ബാബുവും സംസാരിച്ചു. സെക്രട്ടറി പി.ആർ. രഞ്ചൻ സ്വാഗതവും കൺവീനർ അനിൽ ദിവാകരൻ നന്ദിയും പറഞ്ഞു. ഗുരുശക്തി പ്രസിഡന്റ് ഷീലാ രമണൻ, സെക്രട്ടറി ജയന്തി വിദ്യാധരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എസ്.എസ്‌സി. മുതൽ ഡോക്ടറേറ്റ് വരെ ഉന്നതവിജയം നേടിയവരെ ആദരിച്ചു.