വസായ് : ഓണം സമത്വത്തി​െന്റയും ഐക്യത്തി​െന്റയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് നടക്കുന്നതും അതാണെന്നും ചാത്തന്നൂർ എം.എൽ.എ.യും ബി.ജെ.പി. നിയമസഭാ കക്ഷി നേതാവുമായ ബി.ബി. ഗോപകുമാർ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ.മാരായ സ്‌നേഹ ദുബെ പണ്ഡിറ്റ്, രാജൻ നായിക്, പ്രമുഖ വ്യവസായി രാജ്‌മോഹൻ പിള്ള, ഉമ്മൻ ഡേവിഡ് തുടങ്ങിയ പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കുള്ള പ്രതീക്ഷ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.

To advertise here,

വസായ് താലൂക്കിൽ എസ്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്കുനേടിയ പത്തുവിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. താലൂക്കിലെ ആശവർക്കർമാർക്ക് ചടങ്ങിൽ ഓണക്കോടി സമ്മാനിച്ചു. രാജ്‌മോഹൻ പിള്ള (ചെയർമാൻ ബീറ്റ ഗ്രൂപ്പ് ), മേജർ രവി, ഡോ. എം.എസ്. സുനിൽ, വൃന്ദ, പ്രഭാകർ സൂര്യവംശി, ജെ.പി. തകഴി, കൃഷ്ണപ്രിയ, ഡോ. വി.കെ. അബ്ദുൽ സമദ്, അഡ്വ. ബെറ്റി സുധീർ, അനുപമ എം. ആചാരി, ഗോപിനാഥൻപിള്ള, അനിതാ നായർ, കെ.വി. ജോൺ, പാർഥൻ ടി.സി. കാരിയാട്, സുനിൽ എ.കെ., വിജയ രാജമല്ലിക, നീതു മനോജ്, പ്രണവ് നായർ, മുകേഷ് എം. നായർ, രാജു ആർ., അരവിന്ദ് എ., പ്രീതി ആമി, പ്രശാന്ത് എസ്., രാഹുൽ രമേശ്, ടി.എൻ. രാജൻ, ഗിരിജൻ അയ്യപ്പൻ നായർ, സുനിൽനായർ, ആക്ടിവിസ്റ്റുകളായ നിഖി ചൗള എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. വിവിധ കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയോടുകൂടിയാണ് പരിപാടി സമാപിച്ചത്.