മുംബൈ : ലയൺസ് ക്ലബ് ഓഫ് ബോംബെ മരോൾ 56-ാമത് ചാർട്ടർ നൈറ്റ് അന്ധേരി ഈസ്റ്റ് ഹോട്ടൽ സൺസിറ്റിയിൽ ആഘോഷിച്ചു.

To advertise here,

അർഹനായ ഒരു എൻജിനിയറിങ് വിദ്യാർഥിക്ക് പഠനാവശ്യത്തിനായി ലാപ്ടോപ്പ് നൽകി.

വിദ്യാഭ്യാസ മേഖലയിലും യുവജനങ്ങളുടെ ഉന്നമനത്തിനുമായി ക്ലബ് നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.

നിലവിലെ ലയൺസ്‌ വർഷം ആരംഭിച്ച് ആദ്യ രണ്ടു മാസത്തിനുള്ളിൽ പ്രസിഡന്റ് സൈമൺ വർക്കിയുടെ നേതൃത്വത്തിൽ ഏകദേശം മൂന്നു ലക്ഷംരൂപ സേവനപദ്ധതികൾക്ക് വിനിയോഗിച്ചതായി ഭാരവാഹികൾ അറിയിച്ചു.

2025-26-ൽ ബാബു ഒ. വർഗീസിന്റെ നേതൃത്വത്തിൽ ക്ലബ് നടത്തിയ മികച്ചപ്രവർത്തനങ്ങളെ സമ്മേളനം അഭിനന്ദിച്ചു.

ചാർട്ടർ മെമ്പർമാർ, അധ്യാപകർ, എന്നിവരെയും ആദരിച്ചു. ക്ലബ് ബുള്ളറ്റിനും പ്രകാശനംചെയ്തു.