ചെന്നൈ : മദിരാശി കേരളസമാജത്തിന്റെ ജനറൽ സെക്രട്ടറിയും കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന തലശ്ശേരി രാഘവന്റെ സ്മരണാർഥം നൽകുന്ന കവിതാ പുരസ്കാരത്തിന് പ്രിയാ സജിത്ത് അർഹയായി.

To advertise here,

'ചരിത്രത്തിലില്ലാത്ത യുദ്ധങ്ങൾ' എന്ന കവിതയാണ് പ്രിയയെ പുരസ്കാരത്തിന് അർഹയാക്കിയത്. ചെന്നൈ, പമ്മലിനടുത്ത മുത്തമിഴ് നഗറിൽ താമസിക്കുന്ന പ്രിയ പാലക്കാട്, ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത പുഞ്ചപാടം സ്വദേശിയാണ്. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്കാണ് തലശ്ശേരി രാഘവൻ സ്മാരക പുരസ്കാരം നൽകുന്നത്. ഡിസംബർ 20-ന് സമ്മാനിക്കുമെന്ന് സമാജം ജനറൽ സെക്രട്ടറി കെ. ആർ. ഗോപകുമാർ അറിയിച്ചു.