പേരാമ്പ്ര : പൂഴിത്തോട് -പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിൽ ജനകീയ കർമസമിതി ഭാരവാഹികൾ തിരുവനന്തപുരത്ത് വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, വനംമന്ത്രി ഷിബു ബേബി ജോൺ എന്നിവരെയാണ് കണ്ടത്.
വയനാട്ടിലേക്ക് ഒരു പാത കൂടി പരിഗണനയിൽ ഉണ്ടെന്നും നവംബർ പത്തിന് വിവിധ വകുപ്പുമന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രിമാർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. റോഡിനുവേണ്ടി ജനകീയ കർമസമിതി നടത്തുന്ന റിലേ സമരം നാലുവർഷം പൂർത്തിയാകുന്നതിനിടയാണ് മന്ത്രി ടി. സിദ്ദിഖ് മുൻകൈയെടുത്ത് തിരുവനന്തപുരത്ത് മന്ത്രിമാരെ കാണാൻ അവസരമൊരുക്കിയത്. കഴിഞ്ഞ 32 വർഷമായി വിവിധ വകുപ്പുകളുടെ റിപ്പോർട്ടിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് കർമസമിതി ഭാരവാഹികൾ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു.
വയനാട് കർമസമിതി കോഡിനേറ്റർ കമൽ ജോസഫ്, ചെമ്പനോടയിലെ കർമസമിതി കൺവീനർ മാത്യു പേഴത്തിങ്കൽ, സാജൻ തുണ്ടിയിൽ, സി.കെ. ആലിക്കുട്ടി, യു.സി. ഹുസൈൻ എന്നിവർ ചർച്ചകളിൽ പങ്കാളികളായി.
Published: 30 Oct 2026, 03:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented