ചെന്നൈ : കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ അറുപതാം വാർഷികം ആഘോഷിച്ചു. മദിരാശി കേരളസമാജം എജുക്കേഷൻ സൊസൈറ്റി ചെയർമാൻ റെജി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ ക്രിസ്ത്യൻ പബ്ലിക് സ്‌കൂൾ കറസ്‌പോണ്ടന്റ് വിനോദ് സൈമൺ മുഖ്യാതിഥിയായി.

To advertise here,

സ്‌കൂൾ സെക്രട്ടറി ആർ.കെ. ശ്രീധരൻ സ്വാഗതംപറഞ്ഞു. പ്രധാനാധ്യാപിക ജേസു തങ്കം റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ കറസ്‌പോണ്ടന്റ് പി. ചന്ദ്രശേഖരൻ നായർ, എജുക്കേഷൻ സൊസൈറ്റി വൈസ് ചെയർമാൻമാരായ കെ.വി.വി. മോഹനൻ, ടി.കെ. അബ്ദുൾ നാസർ, ഖജാൻജി കെ.കെ. ശശിധരൻ, മദിരാശി കേരളസമാജം വൈസ് പ്രസിഡൻറ് ടി. അനന്തൻ, പി.ടി.എ. പ്രസിഡന്റ് എ. വിജയകുമാർ, സ്‌കൂൾ ലീഡർ രുഗ്മ രാജീവ് എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ അക്കാദമിക് വർഷം ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കായികരംഗത്ത് സംസ്ഥാനതലത്തിൽ മികച്ചവിജയം കൈവരിച്ച നഫീഷ് ബാഷ, ആർ. ലെനിൻ, കെ. കാഹിനി എന്നിവരെയും ആർ.എസ.്പി പുരസ്കാരംനേടിയ സ്‌കൂൾ കായികാധ്യാപകൻ ജെ. ജോൺ അർപുദരാജ് എന്നിവരെയും ആദരിച്ചു. പ്രൈമറി വിഭാഗം പ്രധാനാധ്യാപിക പി. ഗീത നന്ദി പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.