ബെംഗളൂരു : ഉപയോഗിച്ച പാചക എണ്ണ ജൈവഡീസൽ ഉത്പാദനത്തിന് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവോർജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര ആരോഗ്യമന്ത്രി യു.ടി. ഖാദറുമായി ചർച്ചനടത്തി.

To advertise here,

ജൈവ ഇന്ധന ഉത്പാദനത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ഉപയോഗിച്ച പാചക എണ്ണ (യു.സി.ഒ.). ആവർത്തിച്ച് ഉപയോഗിക്കുന്ന പാചക എണ്ണ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇത് അംഗീകൃത ജൈവ ഡീസൽ ഉത്‌പാന വ്യവസായങ്ങൾക്ക് മാത്രം വിതരണംചെയ്യുന്നത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുമായി ചർച്ചചെയ്യുമെന്നും ആവശ്യമായ നിമയവ്യവസ്ഥകൾക്ക് രൂപംനൽകുമെന്നും മന്ത്രി ഉറപ്പുനൽകി. ആരോഗ്യ സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഗുരുനാഥ് ഹെഗ്‌ഡെ, ദേശീയ ആരോഗ്യദൗത്യം മാനേജിങ് ഡയറക്ടർ അക്രം പാഷ, ബോർഡ് എം.ഡി. എൽ. ശിവശങ്കർ എന്നിവരും പങ്കെടുത്തു.