ബെംഗളൂരു : വിക്ടറി ഇന്റർനാഷണൽ എ.ജി. വർഷിപ്പ് സെന്ററിൽ നടന്ന വിമൻസ് കോൺഫറൻസ് സമാപിച്ചു.

To advertise here,

കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രിസ്ത്യൻ വനിതകൾ സംബന്ധിച്ച സമ്മേളനം വി.ഐ.എ.ജി. വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററും സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (എസ്.ഐ.എ.ജി) അസിസ്റ്റന്റ് സൂപ്രണ്ടുമായ റവ. ഡോ. രവി മണി ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ സൂസൻ രവി അധ്യക്ഷയായി. ഐക്യത്തിലും വിശ്വാസത്തിലും പ്രതീക്ഷയിലും അധിഷ്ഠിതമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് അവർ പറഞ്ഞു.

 

‘കർത്താവിൽ ഒരേ മനസ്സ് ഉള്ളവരായിരിപ്പിൻ’ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം. സിസ്റ്റർ റീബ ഗോഡ്ലി മുഖ്യപ്രഭാഷണം നടത്തി. സംഗീത ആരാധനയ്ക്ക് പാസ്റ്റർ ലീന പ്രശാന്ത് നേതൃത്വം നൽകി.