മൈസൂരു : ദസറ ജംബുസവാരിയിലെ മുഖ്യ ആകർഷണമായിരുന്ന ഗജരാജൻ അഭിമന്യുവിന് കൊട്ടാരകവാടത്തിൽ സ്വീകരണം. ആരാധകർ സമ്മാനിച്ച ‘മൈസൂരു പേട്ട’ (തലപ്പാവ്) ധരിപ്പിച്ചാണ് സ്വീകരണത്തിനെത്തിച്ചത്. ഏകദേശം 25 വർഷമായി ദസറ ആഘോഷങ്ങളിൽ പങ്കാളിയാണ് അഭിമന്യു. 2020മുതൽ ആറ് വർഷമായി ചാമുണ്ഡേശ്വരി ദേവിയുമായുള്ള സ്വർണരഥം വഹിച്ചിരുന്നു. ഏപ്രിലിൽ 60 വയസ്സ് തികഞ്ഞതിനെത്തുടർന്ന് ഈ വർഷം ദസറ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ, അഭിമന്യുവിന് ഗംഭീരമായ വിടവാങ്ങൽ നൽകണമെന്ന് ജനങ്ങളും ഒട്ടേറെ സംഘടനകളും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ പൊതുജനവികാരത്തിന് വഴങ്ങി ഒരുതവണകൂടി ഘോഷയാത്രയിൽ അഭിമന്യുവിനെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കുറി സ്വർണരഥം വഹിക്കാതെ ഘോഷയാത്രയെ അനുഗമിക്കാനാണ് അഭിമന്യുയുണ്ടാകുക. പ്രത്യേകപൂജകൾ ചെയ്താണ് ജയമാർത്താണ്ഡ ഗേറ്റിൽ അഭിമന്യുവിന് ദസറ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
Published: 06 Oct 2026, 12:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented