ബെംഗളൂരു : പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ എൻ.എസ്.യു.ഐ. നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി.

To advertise here,

ദേശീയ അധ്യക്ഷൻ വിനോദ് ജക്കാർ, സംസ്ഥാന അധ്യക്ഷൻ കീർത്തി ഗണേഷ്, ജനറൽ സെക്രട്ടറി വെങ്കി ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. വോട്ടുമോഷണം നിർത്തുക, ജനാധിപത്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി ഫ്രീഡം പാർക്കിൽ നടന്ന സമരത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരായും മുദ്രാവാക്യങ്ങൾ മുഴക്കി.

ഒട്ടേറെ പ്രവർത്തകർ സമരത്തിനെത്തി. ‘ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക’ എന്നെഴുതിയ പ്ലക്കാർഡുമായാണ് പ്രവർത്തകർ അണിനിരന്നത്. നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.