ദസറയ്ക്ക് 11-ന് തിരിതെളിയും
ജംബുസവാരി 21-ന്
മൈസൂരു : ദസറയ്ക്ക് ഈ മാസം 11-ന് തിരിതെളിയും. അന്നേദിവസം രാവിലെ 11.50-ന് കൊപ്പാളിലെ ഗവി മഠാധിപതി അഭിനവ ഗവിസിദ്ധേശ്വര മഹാസ്വാമി, ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ പൂജനടത്തി ഉത്സവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരും ചടങ്ങിലുണ്ടാകും.
ജംബുസവാരിയോടെ 21-നാണ് ദസറയുടെ സമാപനം. അന്ന് ഉച്ചയ്ക്ക് 1.36-ന് മൈസൂരു കൊട്ടാരത്തിലെ ബലരാമ കവാടത്തിൽ നന്ദി ധ്വജത്തിന് പൂജനടത്തി സവാരി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ഏഴിന് ബന്നിമണ്ഡപത്തിൽ നടക്കുന്ന ടോർച്ച്‌ലൈറ്റ് പരേഡിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോത് പങ്കെടുക്കും. ദസറയുടെ ഭാഗമായി കൊട്ടാരവും തെരുവീഥികളും മുഴുവൻ അലങ്കാരലൈറ്റുകളാൽ പൂരിതമാകും. ഏറെ പ്രതിഷേധങ്ങൾക്കിടയിലും ഈ വർഷം ആദ്യമായി ഉത്സവത്തിന്റെ ഭാഗമായി രണ്ടുദിവസം കമ്പള (പോത്തോട്ടമത്സരം) സംഘടിപ്പിക്കും. മറ്റൊരു പ്രധാന ആകർഷണമായ ഡ്രോൺ ഷോയും ഇക്കുറി രണ്ടുദിവസമുണ്ടാകും.
കമ്പള രണ്ടുദിവസം
:ഈ വർഷത്തെ പ്രധാന ആകർഷണമായ കമ്പള (പോത്തോട്ട മത്സരം) 18-ന് രാവിലെ ഒൻപതിന് സതഗള്ളിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനംചെയ്യും. ഇതിന്റെ ഭാഗമായി ജെ.കെ. ഗ്രൗണ്ടിൽ വളർത്തുമൃഗ പ്രദർശനവുമുണ്ടാകും. കമ്പള വിജയികൾക്ക് സർക്കാർ വൻ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രധാന പരിപാടികൾ
എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതൽ കൊട്ടാരത്തിനുമുന്നിൽ ദസറ സാംസ്കാരികസായാഹ്നങ്ങൾ
കുപ്പണ്ണ പാർക്കിലും (നിഷാദ് ബാഗ്) ലിംഗാംബുദി തടാകപരിസരത്തും (രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ)
11 ദിവസത്തെ പുഷ്പമേള
മഹാരാജ കോളേജ് ഗ്രൗണ്ടിൽ (രാവിലെ 11 മുതൽ രാത്രി 10 വരെ) 15 ദിവസത്തെ ഭക്ഷ്യമേള
ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ മൂന്നുമാസത്തെ ദസറ എക്സ്പോ
13-ന് വനിതാ ദസറ
14 മുതൽ നാലുദിവസം മൈസൂർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ യോഗ ദസറ
17, 18 - ബന്നിമണ്ഡപം ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഡ്രോൺ ഷോകൾ
Published: 03 Oct 2026, 12:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented