കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യം
മൈസൂരു : കടുത്ത വരൾച്ചയ്ക്കിടെ ദസറ ആർഭാടമായി ആഘോഷിക്കുന്നതിൽ മൈസൂരുവിൽ കർഷകരുടെ വൻ പ്രതിഷേധം. മൈസൂരു ജില്ലാ കമ്മിഷണറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിന് കർണാടക സംസ്ഥാന കർഷക സംഘടന (റൈത ബന) സംസ്ഥാന പ്രസിഡന്റ് ഇ. കൃഷ്ണഗൗഡ നേതൃത്വം നൽകി.
കടുത്ത വരൾച്ചയിൽ സംസ്ഥാനത്തുടനീളം വൻ വിളനാശമാണ് സംഭവിച്ചത്. ഇതോടെ കർഷകർ ദുരിതത്തിലായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളും. കർഷകരുടെ ഉൽപാദനച്ചെലവും നഷ്ടവും വിലയിരുത്തിയ ശേഷം കൂടുതൽ എക്‌സ്‌ഗ്രേഷ്യ നൽകണം. അല്ലെങ്കിൽ സംസ്ഥാന വ്യാപകമായി ആക്രമണാത്മക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
കർഷകരിൽനിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് പൊതുപണവും നികുതിയും വിവിധ രൂപങ്ങളിൽ ദസറയ്ക്കായി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാമുണ്ഡി ഗസ്റ്റ് ഹൗസിൽനിന്ന് പ്രതിഷേധ മാർച്ച് നടത്തിയ കർഷകർ ടൗൺ ഹാളിലെ ഡോ. ബി.ആർ. അംബേദ്കറുടെയും ഡോ. രാജ്കുമാറിന്റെയും പ്രതിമകളിൽ മാല ചാർത്തി.തുടർന്ന് ഡി.സി. ഓഫീസിലെത്തയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
ഇതോടെ കർഷകരും പോലീസും തമ്മിൽ വാക്കേറ്റമായി. വാക്കുതർക്കത്തെ തുടർന്ന് ഓഫീസിന്റെ ഒരു ഭാഗത്ത് പ്രവേശിക്കാൻ അനുവദിച്ചു. പിന്നീട് ഡി.സി. ലക്ഷ്മികാന്ത് റെഡ്ഡിക്ക് നിവേദനവും നൽകി. കർഷക നേതാക്കളായ ബീരപ്പ ദേശനൂർ, ബസവനഗൗഡ, ചിനകുരളി സോമഗൗഡ, റിട്ട. ഡിവൈ.എസ.പി. നഞ്ചപ്പ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിലുണ്ടായിരുന്നു.
Published: 02 Oct 2026, 12:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented