ജില്ലയിൽ സമഗ്ര പുരാതത്വസർവേ തുടങ്ങി

To advertise here,

നീലേശ്വരം : കാസർകോടിനെ ഒഴിവാക്കി കേരളത്തിന് ഒരു ചരിത്രമില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. പുരാവസ്തുവകുപ്പ് നടത്തുന്ന കാസർകോട് പുരാതത്വ സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്നവരെയൊന്നും തിരിച്ചുപോകാൻ തോന്നാത്തവിധം ചേർത്തുനിർത്തുന്നതാണ് ജില്ലയുടെ മഹിത പാരമ്പര്യം. അതിനാലാണ് എം.പി. ആയി വന്ന രാജ്‌മോഹൻ ഉണ്ണിത്താനും എം.എൽ.എ. ആയി എത്തിയ സന്ദീപ് വാരിയറും ഒന്നും ജില്ല വിട്ടുപോകാൻ ആഗ്രഹിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

സന്ദീപ് വാരിയർ എം.എൽ.എ. അധ്യക്ഷനായി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ., കളക്ടർ ശ്രീധന്യ സുരേഷ്, നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വി. രാജം, പി.കെ. ഫൈസൽ, ടി.സി.എ. റഹ്മാൻ, എം. രാജൻ, പി. വിജയകുമാർ, പി.യു. വിജയകുമാർ, ടി.വി. ഉമേശൻ, വിനോദ് മാത്യു, ആന്റക്‌സ് ജോസഫ്, സുനിൽകുമാർ ചാത്തമത്ത്, വി.വി. പുരുഷോത്തമൻ, ഇ. ദിനേശൻ, കെ. കൃഷ്ണരാജ് എന്നിവർ സംബന്ധിച്ചു. തഞ്ചാവൂർ തമിഴ് സർവകലാശാല റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. വി. സെൽവകുമാർ ക്ലാസ് നയിച്ചു.

പുരാവസ്തുവകുപ്പിന് ജെൻസീ മന്ത്രി -എം.എൽ.എ.

: പുരാവസ്തു, പുരാരേഖ വകുപ്പിന് ഊർജസ്വലനായ ജെൻസീ മന്ത്രിയെയാണ് ലഭിച്ചിരിക്കുന്നതെന്ന് സന്ദീപ് വാരിയർ എം.എൽ.എ. കാസർകോട് പുരാതത്വസർവേ 2026 അധ്യക്ഷപ്രസംഗം നടത്തവെയാണ് എം.എൽ.എ. ഇങ്ങനെ പറഞ്ഞത്. മന്ത്രിയും കളക്ടർ ശ്രീധന്യ സുരേഷും ജെൻസീതന്നെ എന്ന എം.എൽ.എ.യുടെ പ്രസ്താവന സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.