മൈസൂരുവിൽ രജനീകാന്തിന്റെ സിനിമാ ചിത്രീകരണം

To advertise here,

മൈസൂരു : ഓട്ടോറിക്ഷയിലെത്തിയ രജനീകാന്തിന്റെ പുതിയ വീഡിയോയാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. മൈസൂരുവിൽ നടക്കുന്ന ‘ധർമൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം എത്തിയത്.

സ്റ്റൈൽ മന്നനെ കാണാൻ ജനം തടിച്ചുകൂടി. അദ്ദേഹം ആരാധകർക്കു നേരേ കൈവീശി. ഷൂട്ടിങ് സെറ്റിലേക്ക് അദ്ദേഹം ഓട്ടോയിലെത്തുന്ന വീഡിയോ ‘ബാഷ’ സിനിമയിലെ ‘നാ ഓട്ടോക്കാരൻ...’ എന്ന പാട്ടിനൊപ്പം വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.

സോമനാഥപുരയിലും മൈസൂരുവിന്റെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ബുധനാഴ്ച രാവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിൽനിന്നിറങ്ങിയ അദ്ദേഹത്തെ ജനം ആർപ്പുവിളികളോടെ സ്വീകരിച്ചു. അന്തരിച്ച കന്നഡ നടൻ വിഷ്ണുവർധന്റെ കുടുംബത്തെയും ചൊവ്വാഴ്ച അദ്ദേഹം ചെന്നുകണ്ടിരുന്നു.