മനാമ: 'മെയ്ഡ് ഇൻ ജി.സി.സി. 2026' ഫോറത്തിന്റെയും പ്രദർശനത്തിന്റെയും 'സപ്പോർട്ടിങ് പാർട്ണർ' എന്ന നിലയിൽ പ്രവർത്തിക്കുന്നതിലും ജി.സി.സിയിലെ വ്യവസായ പ്രമുഖരെയും നിർമാതാക്കളെയും ഒന്നിപ്പിക്കുന്നതും മേഖലയിലെ വ്യവസായ ഏകീകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഉത്പന്നങ്ങളുടെയും വ്യവസായങ്ങളുടെയും മത്സരശേഷി പ്രദർശിപ്പിക്കുന്നതുമായ സുപ്രധാന പരിപാടിയിൽ പങ്കാളികളാകുന്നതിൽ മിഡാൽ കേബിൾസ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്‌റൈനിലെ മിഡാൽ കേബിൾസും മിഡാൽ കേബിൾസ് സൗദി അറേബ്യയും സംയുക്ത സ്റ്റാൻഡ് വഴിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിലൂടെ ബഹ്റൈനിലും സൗദി അറേബ്യയിലുമായി നിർമിക്കുന്ന ഉത്പന്നങ്ങളും വ്യവസായ ശേഷിയും പ്രദർശിപ്പിച്ചു.

To advertise here,

ജി.സി.സിയിലെ വ്യാവസായിക മേഖലയുടെ കരുത്തും വളർന്നുവരുന്ന ശേഷിയും പ്രതിഫലിപ്പിക്കുന്ന സുപ്രധാന വേദിയായ 'മെയ്ഡ് ഇൻ ജി.സി.സി 2026'-ന്റെ ഭാഗമാകുന്നതിൽ അഭിമാനമു ണ്ടെന്ന് മിഡാൽ കേബിൾസ് ഗ്രൂപ്പ് ചെയർമാൻ ഹമീദ് റാഷിദ് അൽ സയാനി പറഞ്ഞു. മെയ്ഡ് ഇൻ ജി.സി.സി. 2026' ഫോറത്തിലും പ്രദർശനത്തിലുമുള്ള പങ്കാളിത്തം മിഡാൽ കേബിൾസിന്റെ വിപുലമായ വ്യാവസായിക- പ്രവർത്തന ശേഷികളെയും, ഉത്പാദനക്ഷമത, ഗുണനിലവാരം, ശേഷി വിപുലീകരണം എന്നിവയിൽ കമ്പനി കൈവരിക്കുന്ന തുടർച്ചയായ പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് മിഡാൽ കേബിൾസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഖാലിദ് അബ്ദുൽ ലത്തീഫ് കൂട്ടിച്ചേർത്തു.