റിയാദ്: ഹൂതി ആക്രമണത്തിൽ സൗദി അറേബ്യയിൽ മൂന്നു മരണം. രണ്ടു വിമാനത്താവളങ്ങളിലേയ്ക്ക് നടത്തിയ ആക്രമണത്തിലാണ് മൂന്നുപേർ മരിച്ചത്. 36 പേർക്ക് പരിക്കേറ്റു.

To advertise here,

അബഹ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കേറ്റു.

കിങ് ഖാലിദ് വിമാനത്താവളത്തിൽ ഒരു മരണമുണ്ടായി. മരിച്ചയാൾ സുഡാൻ പൗരനാണ്. എട്ടുപേർക്കാണ് ഇവിടെ പരിക്കേറ്റത്. വിമാനത്താവളങ്ങൾക്ക് കേടുപാട് പറ്റിയെന്ന് അധികൃതർ അറിയിച്ചു.