
മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ് കെ.സി.എയിൽ യോഗം ചേർന്നു. മാർത്തോമാ ഇടവകയുടെ കൺവൻഷനിൽ പങ്കെടുക്കുവാൻ ബഹ്റൈനിൽ എത്തിയ ഗ്രൂപ്പിന്റെ സ്ഥാപക പേട്രൺ റവ: രഞ്ജി വർഗീസ് മല്ലപ്പള്ളി, പത്‌നി ടെനി എന്നിവർക്ക് സ്വീകരണം, ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടികളുടെ തയ്യാറെടുപ്പ്, അടുത്ത ദിവസങ്ങളിൽ കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുവാൻ മുടി ദാനം നൽകിയവർക്കുള്ള ആദരവ് എന്നിവക്കായാണ് യോഗം ചേർന്നത്.
കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന അന്തരിച്ച ഡോ. പി.വി. ചെറിയാൻ, മൺമറഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. ബഷീർ എന്നിവർക്കായി പ്രത്യേക പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഗ്രൂപ്പിന്റെ രൂപവത്കരണം, വളർച്ച, തുടർപ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ രഞ്ജി വർഗീസ് എടുത്തുപറഞ്ഞു. ടെനി, കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബ്രസ്റ്റ് കാൻസർ ബോധവത്കരണ പ്രവർത്തന പ്ലാനിങ് അൽ- ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ വിശദീകരിച്ചു. കാൻസർ രോഗികൾക്ക് വേണ്ടി മുടി സ്വീകരിച്ച് സൗജന്യമായി വിഗ് നിർമിക്കുന്ന ഹെഡ് ടു ട്ടൊ സലൂൺ പ്രതിനിധി റീന ബുഹസൻ, മൂടി ദാന പ്രക്രിയയിൽ സഹായിക്കുന്ന മൈസൂൻ സലൂൺ പ്രതിനിധി സന്തോഷ് കുമാർ, കാൻസർ ചികിത്സ രംഗത്ത് ഡോ. വി.പി. ഗംഗാധരനുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് ലത്തീഫ് ആയഞ്ചേരി എന്നിവർ സംസാരിച്ചു.
കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുവാൻ മുടി ദാനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവത്കരണ പരിപാടികൾ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലിം വിശദീകരിച്ചു. കോർഡിനേറ്റർ കോശി സാമുവൽ നന്ദി അറിയിച്ചു. കോർഡിനേറ്റേഴ്സ് ജോർജ് കെ. മാത്യു, അബ്ദുൽ സഹീർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, സാമൂഹിക- സാംസകാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Content Highlights: Cancer Care Group Bahrain reception Rev Renji Varghese
Published: 08 Oct 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented