
മനാമ: ബഹ്റൈനിലെ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രമുഖ ബാങ്കായ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് കാർഡ് പ്രോസസിങ്, ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്ന മുൻനിര പ്രാദേശിക സ്ഥാപനമായ സിന്നാദുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. സംരംഭകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി കാര്യക്ഷമമായ സംവിധാനങ്ങൾ നടപ്പിലാക്കി, തങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരവും ലഭ്യതയും മെച്ചപ്പെടുത്താനുള്ള ബി.ഡി.ബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭം. കരാറിലൂടെ, പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സേവന വിതരണത്തിൽ കൂടുതൽ സംയോജിത സമീപനം സ്വീകരിക്കുന്നതിനുമായി സിന്നാദിന്റെ സാങ്കേതിക വൈദഗ്ധ്യവും പ്രത്യേക സേവനങ്ങളും ബി.ഡി.ബി. പ്രയോജനപ്പെടുത്തും.
ഉപഭോക്തൃ അനുഭവം കൂടുതൽ ലളിതവും വേഗമേറിയതും വിപണി ആവശ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതുമാക്കാൻ നിരന്തരം ശ്രമിക്കുന്നുവെന്ന് ബി.ഡി.ബി. ചീഫ് ബാങ്കിങ് ഓഫീസർ അലി യൂസഫ് അൽ അറദി പറഞ്ഞു. ബിസിനസുകൾക്ക് ധനസഹായ പദ്ധതികളും ആവശ്യമായ പിന്തുണയും എളുപ്പത്തിൽ ലഭ്യമാക്കുന്നത്, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൂടുതൽ ഫലപ്രദമായി സേവിക്കാൻ സഹായിക്കുന്നുവെന്നും അതിനാൽ, ഇത്തരം ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്ന പങ്കാളിത്തങ്ങളിലും സംവിധാനങ്ങളിലും തുടർന്നും നിക്ഷേപം നടത്തുമെന്നും സിന്നാദ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജരായ മഹ്‌മൂദ് അൽ അൽവാൻ പറഞ്ഞു.
Content Highlights: Bahrain Development Bank (BDB) signed a partnership agreement with card processing provider SINNAD.
Published: 08 Oct 2026, 03:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented