മനാമ: ചീഫ് ഇലക്ഷൻ കമ്മിഷന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒ.ഐ.സി.സി. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾക്ക് ജനാധിപത്യം അപകടത്തിലാക്കുന്ന നടപടി കൈയും കെട്ടി നോക്കി ഇരിക്കാൻ സാധിക്കില്ല. സ്വന്തം ജീവനെക്കാൾ ഇന്ത്യയെ സ്‌നേഹിച്ച ധീര രക്തസാക്ഷികൾ ഇന്ത്യൻ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടിയാണ് ജീവൻ ഹോമിക്കാൻ തയ്യാറായത്. ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞു രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും രാജു കല്ലുംപുറവും ബിനു കുന്നന്താനവും അഭിപ്രായപെട്ടു.
ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷൻ കമ്മിഷൻ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ഇന്ത്യൻ രാഷ്ട്രപതി തയാറാകണമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി. ആവശ്യപ്പെട്ടു. നിയമിച്ച യജമാനന്മാർക്ക് വേണ്ടി പണി എടുക്കുന്ന ചീഫ് ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണ്. ഇങ്ങനെ ലക്ഷകണക്കിന് ജനങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് ഒഴിവാക്കി ബി.ജെ.പി. അല്ലാതെ മറ്റൊരു ഗവൺമെന്റും അധികാരത്തിൽ വരാതിരിക്കാനുള്ള ഗൂഡശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറും ചേർന്ന് നടത്തുന്നതെന്നും ഒ.ഐ.സി.സി. അഭിപ്രായപ്പെട്ടു.
Content Highlights: OICC Middle East leaders Raju Kallumpuram and Binu Kunnanthanam condemned the arrest of Rahul Gandhi and Mallikarjun Kharge.
Published: 08 Oct 2026, 03:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented