സിനിമയിൽ കാണുന്ന കഥാപാത്രവും യഥാർഥ ജീവിതത്തിലെ വ്യക്തിയും ഒരാളാണോ? സ്ക്രീനിൽ അനായാസം കഥാപാത്രങ്ങളായി മാറുന്ന അഭിനേതാക്കളുടെ പിന്നിൽ പലപ്പോഴും ആരും അറിയാത്ത അനുഭവങ്ങളും പോരാട്ടങ്ങളും ഉണ്ടാകും. നടൻ ഗോകുലന്റെ അഭിനയജീവിതത്തെക്കുറിച്ചുള്ള ഈ സംഭാഷണവും അത്തരത്തിലുള്ള ചില കൗതുകങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്.

To advertise here,

ഇന്ന് പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഗോകുലന്റേത്. എന്നാൽ അദ്ദേഹത്തിന്റെ പേര് അറിയാത്തവർ പോലും കണ്ടാൽ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ടത്രേ! മാർക്കറ്റിലോ മ്യൂസിയത്തിലോ സാധാരണക്കാരനെപ്പോലെ നടക്കുമ്പോൾ സിനിമാനടനായി തിരിച്ചറിയപ്പെടാത്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും അഭിനയജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും ഗോകുലൻ തുറന്നുപറയുന്നു. കേൾക്കാം ദി ഷെമിൻ സ്റ്റുഡിയോ.