തമിഴ് ചലച്ചിത്രനടൻ കാർത്തിക് സബേഷ് (37) അന്തരിച്ചു. തമിഴ് സംഗീത സംവിധായക ജോഡിയായ സബേഷ്-മുരളിയിലെ സബേഷിന്റെ മകനാണ് കാർത്തിക്. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലാണ് അന്തരിച്ചത്.

To advertise here,

അന്തരിച്ച സംഗീത സംവിധായകൻ ദേവയുടെ അനന്തരവനാണ് കാർത്തിക്. ദേവ മരിച്ച് മൂന്നാംനാളാണ് അനന്തരവനായ കാർത്തികിന്റെയും വിയോഗം.

തമിഴ് സിനിമകളിൽ സജീവമായിരുന്ന കാർത്തിക് സബേഷ് 'ധാം', 'വല്ലവൻ', 'പട്ടത്ത് യാനൈ', 'ഉദയം എൻ.എച്ച്.4', 'ബർമ', 'കാതൽ ചൊല്ല വന്തേൻ', 'കുളിർ 100 ‍ഡിഗ്രി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 4.30-ന് ചെന്നൈ വളസരവാക്കത്തുള്ള ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

നേരത്തെ, ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 17-നാണ് ദേവ (75) അന്തരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ലധികം ചിത്രങ്ങൾക്ക് ദേവ സംഗീതം നൽകിയിട്ടുണ്ട്. സൂപ്പർതാരം രജനികാന്തിന്റെ ചിത്രങ്ങളിലെ ടൈറ്റിൽ കാർഡിന് പശ്ചാത്തലസംഗീതം ഒരുക്കിയതും ദേവയായിരുന്നു.