മലയാളികളുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഉതകുന്ന വിവരങ്ങൾ വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തിൽ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി, മാതൃഭുമിയോടൊപ്പം ചേർന്ന് ആരംഭിച്ച സംഭാഷണ പരമ്പരയാണ് “ചിൽ മാഡി “. ഈ പരമ്പരയിലെ ആദ്യ എപ്പിസോഡിൽ സമ്മർദ്ദം അകറ്റാനുള്ള വഴികളെക്കുറിച്ചാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ വിനോദിനൊപ്പം കളക്ടർ പങ്കുവെയ്ക്കുന്നത് . ഐ എ എസ് അക്കാദമിയിലെ പഠനകാലത്തെ സമ്മർദ്ദമകറ്റാനുള്ള വഴികളും വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പഠിക്കാനുള്ള പൊടിക്കൈകളും പോഡ്‌കാസ്റ്റിൽ കേൾക്കാം . പ്രശ്നങ്ങളിൽ അകപ്പെടുന്നവരോട് സാരമില്ല, എല്ലാം നല്ലതിനെന്നു പറയുന്നത് ഒരു ശരിയായ കാര്യമാണോ എന്ന് ഡോക്ടർ വിനോദ് വിശദീകരിക്കുന്നു. കൂടുതൽ കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ ചിൽ മാഡി .
നിർമ്മാണം, അവതരണം : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : അനിരുദ്ധ് വിനു
Content Highlights: Discusses the importance of addressing stress with medical help when necessary, Hosted by Ernakulam District Collector Priyanka G and RJ Achoo, Covers daily lifestyle topics including diet, sleep, and stress management
Published: 17 Aug 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented