ചിറ്റൂർ : ചിറ്റൂർ നഗരസഭാ പ്രദേശത്തെ സ്വകാര്യകുളങ്ങളിൽ പലതും ഉപയോഗശൂന്യമാണ്. ഇവയെല്ലാം മാലിന്യംനിറഞ്ഞ് കിടക്കയാണ്. ഇവയെല്ലാം കൃഷിക്ക് ഉപയോഗിച്ചിരുന്ന കുളങ്ങളായിരുന്നു. ചിറ്റൂർപ്പുഴ പദ്ധതി നിലവിൽവന്നതോടെ കുളങ്ങളിൽനിന്ന് വെള്ളമെടുക്കാതായി. എക്കാലത്തും വെള്ളം ലഭിക്കുന്ന കുളങ്ങളാണിവ.
നാലേക്കറോളം വരുന്ന അണിക്കോട്ടുള്ള കുളം, നെഹ്റു ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയാർകുളം, മണ്ഡപത്തിന് മുന്നിലുള്ള പാതയോരത്തെ മറ്റൊരുകുളം എന്നിവയെല്ലാം കാടുകയറി ഉടമകൾ ഉപേക്ഷിച്ച നിലയിലാണ്.
ഇഴജന്തുക്കളടക്കം താമസമാക്കിയ കുളം നാട്ടുകാർക്കും സമീപത്തെ കച്ചവടക്കാർക്കും ബുദ്ധമുട്ടുണ്ടാക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളുമുൾപ്പെടെ ഇടയാർ കുളത്തിൽ തള്ളുന്നതായി സമീപവാസികളിൽനിന്ന് പരാതിയുയർന്നിരുന്നു. ഉടമകൾ കുളം ഉപേക്ഷിച്ച സാഹചര്യത്തിൽ നഗരസഭ അവരുമായി ചർച്ചനടത്തി കുളങ്ങൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടമകളുമായി സംസാരിച്ച് ഉടൻ ഒരു തീരുമാനത്തിലെത്തും. നിരീക്ഷണ ക്യാമറ സ്ഥാപിച്ചും കുളങ്ങളിൽ മലിനവസ്തുക്കൾ തള്ളുന്നതിനെതിരേ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും നഗരസഭാ ആരോഗ്യകാര്യസമിതി സ്ഥിരാധ്യക്ഷൻ ഗോപകുമാർ പറഞ്ഞു.
Published: 31 Oct 2026, 03:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented