തിരുപ്പൂർ : യാത്രക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാനും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മ വിലയിരുത്താനുമായി കരുണാനിധി ബസ്‌സ്റ്റാൻഡിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന. വ്യാഴാഴ്ച രാത്രിയോടെയെത്തിയ കളക്ടർ ഡോ. എസ്.എൻ. മനീഷ് യാത്രക്കാരുമായി ആശയവിനിമയം നടത്തുകയും ഗതാഗത-പോലീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയുംചെയ്തു.

To advertise here,

ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കാനും യാത്രക്കാർക്ക് സൗകര്യം മെച്ചപ്പെടുത്താനും കൃത്യമായ പരിശോധന നടത്താൻ തമിഴ്നാട് ട്രാൻസ്‌പോർട്ട് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് കളക്ടർ കർശന നിർദേശം നൽകി. ബസ് പുറപ്പെടുന്ന സമയം കാണിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ കാണാവുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കണം, ബസുകൾ നിശ്ചയിച്ച സ്ഥലങ്ങളിൽ നിർത്തിയിടണം എന്നീ നിർദേശങ്ങളും നൽകി. അനധികൃതമായി സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ നിർത്തിയാൽ ഉടൻ നീക്കാൻ പോലീസിന് നിർദേശം കൊടുത്തു.