പാലക്കാട് : കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവുകൾക്കും മരുന്നു ക്ഷാമത്തിനുമെതിരേ പ്രതിഷേധിച്ച് പാലക്കാട് ഗവ. മെഡിക്കൽ കോളേജിലേക്ക് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജുകളിലേക്ക് നടത്തുന്ന പ്രതിഷേധ ഭാഗമായിട്ടായിരുന്നു ഇത്. കാടാങ്കോട് ദേശീയപാതാ ജങ്ഷനിൽനിന്ന് തുടങ്ങിയ മാർച്ച് മെഡിക്കൽകോളേജ് പ്രവേശനകവാടത്തിൽ പോലീസ് ബാരിക്കേഡുവെച്ച് തടഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ആർ. ജയദേവൻ മാർച്ച് ഉദ്ഘാടനംചെയ്തു. കേരളത്തിന്റെ ആരോഗ്യമേഖലയെ നാലുമാസത്തെ ഭരണംകൊണ്ട് യു.ഡി.എഫ്. സർക്കാർ തകർത്തെന്ന് ജയദേവൻ ആരോപിച്ചു.

To advertise here,

ജില്ലാ പ്രസിഡന്റ് പി.കെ. ഷിബികൃഷ്ണ അധ്യക്ഷയായി. എം.എ. ജിതിൻരാജ്, സംസ്ഥാന കമ്മിറ്റി അംഗം എം. രൺദീഷ്, എ.എൻ. നീരജ്, ആർ. ഷൈജു, കെ. ശ്രീരാജ്, കെ. ശ്രീജിത്ത്, പി.എസ്. അദ്ബുൾ മുത്തലിഫ്, എം.എൻ. സുധീപ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.