ചെന്നൈ : ഗുമ്മുഡിപ്പൂണ്ടി കൈരളി അസോസിയേഷൻ കാമരാജ് ഓഡിറ്റോറിയത്തിൽ​െവച്ച് 10, 11 തീയതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു.

To advertise here,

കുട്ടികൾക്കും മുതിർന്നവർക്കുമായി ഇൻഡോർ മത്സരങ്ങൾ, ഫൺ ഗെയിംസ് എന്നിവ നടന്നു. രമേഷ് കുമാർ, സത്യ നാരായണൻ എന്നിവർ നേതൃത്വം നൽകി. 11-ന് നടന്ന ഓണാഘോഷത്തിൽ സെക്രട്ടറി ദാമോദരൻ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ജെ. ക്ലമന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സി.ടി.എം.യുടെ മുൻ സെക്രട്ടറി പി.എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടൻ അരിസ്റ്റോ സുരേഷും കേരള സമാജം ട്രഷറർ പ്രഷീത്കുമാർ, മാർട്ടിൻ ജോസഫ് എന്നിവരും ആശംസപ്രസംഗങ്ങൾ നടത്തി. 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക്‌ ജെ ക്ലമെന്റ് നൽകിയ കാഷ് അവാർഡ് നൽകി.

അസോസിയേഷൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും തിരുവാതിര, ഒപ്പന, കോൽക്കളി, നൃത്ത നൃത്യങ്ങൾ, കൈരളി യോഗ സെന്റർ അവതരിപ്പിച്ച യോഗാ ഡാൻസ്, പൊന്നേരി ഓംകാരയുടെ മാർഗംകളി, അജിത് ഗൈനസിന്റെ നേതൃത്വത്തിൽ റിച്ചാഷൈജൻ മെൽജോമാർട്ടിൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം ഇ ജോസഫ് നന്ദി പറഞ്ഞു.