വാഷിങ്ടണ്‍: അലാസ്കയ്ക്ക് മുകളില്‍ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്നു പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. പൈലറ്റും ഒന്‍പതും യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ചെറിയ തോതില്‍ മഞ്ഞുവീഴ്ച്ച ഉണ്ടായി എന്നതല്ലാതെ അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിമാനവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടത്. തെക്ക്കിഴക്കന്‍ നോമിന്റെ 30 മൈല്‍ മാറിയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Missing Alaska plane found with all ten people dead
Published: 08 Feb 2025, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented