ധാക്ക: ബംഗ്ലാദേശിൽ മോഷണം ആരോപിച്ച് പിന്തുടർന്ന ആൾക്കൂട്ടത്തെ ഭയന്ന് കനാലിൽ ചാടിയ യുവാവ് മരിച്ചു. നവഗാവ് ജില്ലയിലെ മഹാദേബപുരിലാണ് സംഭവം. ഭണ്ഡാർപുർ ജില്ലയിലെ മിഥുൻ സർക്കാരാണ് കനാലിൽ മുങ്ങിമരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഇയാൾ മോഷണം നടത്തിയോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ ആൾക്കൂട്ടം ഇയാളെ പിടികൂടാനായി പിന്തുടരുകയായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനാണ് ഇയാൾ കനാലിൽ ചാടിയതെന്നു സംശയിക്കുന്നു. കഴിഞ്ഞ കുറച്ചാഴ്ച്ചകളായി ബംഗ്ലാദേശ് ന്യൂനപക്ഷ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് മിഥുൻ സർക്കാരിന്റെ മരണം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നർസിങ്ഡി നഗരത്തിലെ ഒരു ദിനപത്രത്തിന്റെ എഡിറ്ററും ബിസിനസുകാരനുമായ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഇ കേസിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഇതേ ദിവസം തന്നെ ചെറുകിട കച്ചവടക്കരനായ നാൽപ്പതുകാരനെയും ആൾക്കൂട്ടം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു ദിവസങ്ങൾക്കു മുമ്പാണ് ശരിയത്പുർ ജില്ലയിൽ അമ്പതുകാരനായ ഖൊകോൺ ചന്ദ്രദാസിനെ ആൾക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഡിസംബറിലും ന്യൂനപക്ഷ വിഭാത്തിൽപെട്ട രണ്ടുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
Content Highlights: A Hindu youth in Bangladesh drowned in a canal after jumping to escape a mob accusing him of theft. This incident is the latest in a series of attacks on minorities.
Published: 07 Jan 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented