ജയ്‌പുർ: രാജസ്ഥാനിലെ ഭരത്പുരിൽ, ബി.ജെ.പി.യുടെ മുൻ എം.എൽ.എ. അതർ സിങ് ബദാന നാട്ടുകാരുടെ മർദനമേറ്റു മരിച്ചു.
ഭോണ്ഡ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവിടെ ക്രഷർ യൂണിറ്റ് തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലെത്തുകയായിരുന്നു. ക്രഷർ തുറക്കുന്നതിനെ നാട്ടുകാർ എതിർത്തു. മുൻ എം.എൽ.എ. സ്ഥലം കൈയേറിയെന്നും അനുമതിയില്ലാതെ ഖനനം നടത്തിയെന്നും പരാതിയുണ്ട്. തർക്കത്തിനൊടുവിൽ നാട്ടുകാർ കല്ലുംവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബദാനയുടെ സഹായിക്ക് ഗുരുതര പരിക്കേറ്റു.
Content Highlights: Atar Singh Bhadana, former BJP MLA, was killed by villagers in Bharatpur over a mining dispute, leading to a tragic incident.
Published: 13 Oct 2026, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented